ഗ്രീന്‍ ടീയുടെ ഗുണങ്ങളും ദോഷങ്ങളും
മലയാളികളുടെ മിക്ക ഭവനങ്ങളിലും ഗ്രീന്‍ ടീ കുടിച്ചു വരുന്നു. ശരീരത്തിലെ എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള കാറ്റച്ചിനുകള്‍ സഹായിക്കുന്നുണ്ട്.
ആന്റി ഓക്സിഡന്റുകള്‍, ഫ്ളവനോയിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യകരമായും സൌന്ദര്യപരമായും ഗ്രീന്‍ ടീ വളരെ നല്ലതാണ്.
പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.
അതോടൊപ്പം ഗ്രീന്‍ ടീക്ക് ചില ദോഷങ്ങളുമുണ്ട്. ഉറക്കമില്ലായ്മയാണ് പ്രശ്നം. ഗ്രീന്‍ ടീയില്‍ കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഗ്രീന്‍ ടീ അമിതമായി കുടിച്ചാല്‍ വയറില്‍ അസ്വസ്ഥതകളനുഭവപ്പെടുന്നു. ഓക്കാനം നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടാക്കുന്നു.
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ടാനിന്‍ ശരീരത്തിലെ ഇരുമ്പിന്റെ ആഗീരണത്തെ തടയുന്നു. ഇത് വിളര്‍ച്ചയ്ക്കു കാരണമാകും. അതുപോലെ കഫീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിതമായി കുടിച്ചാല്‍ തലവേദന ഉണ്ടാക്കുന്നു.
അതുപോലെ ഇത് അമിതമായി കുടിച്ചാല്‍ ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കുകയും ഇത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.