ചൈനാക്കാര്‍ക്ക് വിവാഹത്തോട് താല്‍പ്പര്യം കുറയുന്നതായി റിപ്പോര്‍ട്ട്
ബീജിംഗ്: ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ വിവാഹത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്.
ജനന നിരക്ക് കുറയുന്നതോടൊപ്പം രാജ്യത്ത് വിവാഹിതരാകുന്നവരുടെ എണ്ണത്തിലും കുറവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം തുടര്‍ച്ചയായ ഏഴു കൊല്ലവും കുറഞ്ഞു. 2021-ന്റെ ആദ്യ മൂന്നു പാദങ്ങളില്‍ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്.
2020-ലെ ഇതേകാലയളവിനെ അപേക്ഷിച്ച് അല്‍പം കുറവാണിത്. ഇതോടൊപ്പം ജനന നിരക്കും കുറയുന്നു.
1978 നു ശേഷം ആദ്യമായാണ് ജനന നിരക്ക് ഒരു ശതമാനത്തില്‍ താഴെയാകുന്നത്. ജനസംഖ്യാപരമായ പ്രതിസന്ധി രൂക്ഷമായപ്പോള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒറ്റക്കുട്ടി നയം റദ്ദാക്കി 2016-ലാണ് രണ്ടു കുട്ടികള്‍ വരെ ആകാമെന്ന് അനുമതി നല്‍കിയത്.
മൂന്നു കുട്ടികള്‍വരെയാകാമെന്ന് ഇക്കൊല്ലം നിയമം പരിഷ്ക്കരിക്കുകയുണ്ടായി.

