കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

Breaking News India

കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജലത്തില്‍ അപകടകരമായ വിഷാംശങ്ങളുടെ സാന്നിദ്ധ്യം ആശങ്കാജനകമാണെന്നു കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

മിക്ക സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം ജില്ലകളിലും മാലിന്യപ്രശ്നമാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ 80 ശതമാനം ജനങ്ങളും വിഷാംശം കലര്‍ന്ന ജലമാണ് കുടിക്കുന്നതെന്നും കേന്ദ്ര ജലശക്തി മന്ത്രാലയം രാജ്യസഭയില്‍ വ്യക്തമാക്കി.

25 സംസ്ഥാനങ്ങളിലെ 209 ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തില്‍ ആഴ്സെനിക്കിന്റെ അളവ് 0.01 മില്ലി ഗ്രാം/ലിറ്റര്‍ എന്നതിലും കൂടുതലാണ്. 29 സംസ്ഥാനങ്ങളിലെ 491 ജില്ലകളില്‍ ജലത്തില്‍ ഇരുമ്പിന്റെ അളവ് ലിറ്ററിന് ഒരു മില്ലിഗ്രാമില്‍ അധികമാണ്. 11 സംസ്ഥാനങ്ങളിലെ 29 ജില്ലകളിലെ ഭൂഗര്‍ഭ ജലത്തില്‍ കാഡ്മിയത്തിന്റെ അളവ് 0.003 മില്ലിഗ്രാം/ലിറ്ററാണ്. പതിനാറു സംസ്ഥാനങ്ങളിലെ 62 ജില്ലകളില്‍ ക്രോമിയത്തിന്റെ അളവ് ലിറ്ററിന് 0.05 മില്ലിഗ്രാമില്‍ കൂടുതല്‍ എന്ന തോതിലാണ്.

18 സംസ്ഥനങ്ങളിലെ 152 ജില്ലകളില്‍ ഭൂഗര്‍ഭ ജലത്തില്‍ യുറേനിയത്തിന്റെ അളവ് ലിറ്ററിന് 0.03 മില്ലി ഗ്രാമിലും കൂടുതലാണ്.

കേരളത്തില്‍ പരിശോധന നടത്തിയ ഒരു ജില്ലയില്‍ ആഴ്സനിക്കിന്റെയും 15 ജില്ലകളില്‍ ഇരുമ്പിന്റെയും നാല് ജില്ലകളില്‍ ലെഡിന്റെയും ഒരു ജില്ലയില്‍ ക്രോമിയത്തിന്റെയും അളവ് കൂടുതലാണ്.

സംസ്ഥാനത്തെ അഞ്ചു ജനവാസ മേഖലകളിലെ കുടിവെള്ള ശ്രോതസ്സുകളില്‍ ഫ്ളുറൈഡിന്റെയും 61 സ്ഥലങ്ങളില്‍ ഇരുമ്പിന്റെയും എട്ടിടങ്ങളില്‍ നൈട്രേറ്റിന്റെയും അളവ് കൂടുതലാണ്.

15 സ്ഥലങ്ങളില്‍ ഉപ്പിന്റെ അംശം കൂടുതലാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.