ചായയ്ക്കും കാപ്പിക്കും മുമ്പ് ഒരു ഗ്ളാസ് വെള്ളം കടിച്ചാലുള്ള ഗുണം
രാവിലെയും വൈകിട്ടും ഓരോ ഗ്ളാസ് ചായയോ കാപ്പിയോ കുടിക്കുന്നത് എല്ലാവര്‍ക്കും ഒരു ശീലമാണല്ലോ.
എന്നാല്‍ ഇതിനേക്കാള്‍ ഏറെ ഗുണം ചെയ്യുന്ന ഒരു അനുഭവം ചായയോ കാപ്പിയോ കുടിക്കുന്നതിനു മുമ്പ് ഒരു ഗ്ളാസ് വെള്ളം കുടിച്ചാലുള്ള ഗുണമാണ്.
ആരോഗ്യ സംരക്ഷണത്തിനു മാത്രമല്ല സൌന്ദര്യ സംരക്ഷണത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
വായ്നാറ്റം ഒഴിവാക്കാന്‍ ചായയ്ക്കും കാപ്പിക്കും മുമ്പ് ഒരു ഗ്ളാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക.
വായിലെ അള്‍സര്‍കൊണ്ടു ബുദ്ധിമുട്ടുന്നവര്‍ അനേകരാണ്. അത് ഒഴിവാക്കാന്‍ ഇങ്ങനെ പരീക്ഷിക്കാവുന്നതാണ്. പലര്‍ക്കും ചായ കുടിച്ചാല്‍ പല്ലില്‍ കറയാണ് എന്നാല്‍ ചയയ്ക്കു മുന്നോടിയായി വെള്ളം കുടിക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു.
ചായയും കാപ്പിയും കുടിക്കുന്നത് ഉന്മേഷം ഉണ്ടാക്കുന്നു എന്നതില്‍ ആര്‍ക്കും സംശയമില്ല.
എന്നാല്‍ ഇവയ്ക്കു മുമ്പ് അല്‍പം വെള്ളം കുടിച്ചാല്‍ ചായ കുടിച്ച ഉന്മേഷം മണിക്കൂറുകളോളം നിലനിര്‍ത്താന്‍ കഴിയും. രാവിലെയും വൈകിട്ടും ഇത് തുടരാം.

