കുത്തരിച്ചോറിന്റെ ഗുണമേന്മ
അരിയാഹാരം മലയാളിയുടെ നിത്യാഹാരമാണ്. പണ്ടു കാലത്ത് വീടുകളില്‍ കുത്തരിച്ചോര്‍ മാത്രമായിരുന്നു കഴിച്ചിരുന്നതെങ്കില്‍ ഇന്നു വെള്ളയരി പല തീന്‍ മേശകളെയും കൈയ്യടക്കിക്കഴിഞ്ഞിരിക്കുന്നു.
കുത്തരിയുടെ ഗുണമേന്മ തിരിച്ചറിയാത്തവര്‍ അനേകരാണ്. കുത്തരിയില്‍ വിറ്റാമിന്‍ ബി, ഫോസ്ഫറസ്, സെലനിയം, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഘടകങ്ങള്‍ക്കൊപ്പം ദഹനപ്രക്രീയ സുഗമവും ആരോഗ്യപ്രദവുമാക്കുന്ന നാരുകളും ധാരാളമുണ്ട്.
ഇതിലുള്ള സെലനിയം വന്‍കുടല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഘടകമാണ്. സൈറ്റോ ന്യൂട്രിയന്റ് ലിഗ്നന്റ് സ്തനാര്‍ബുദത്തെയും ഹൃദ്രോഗത്തെയും ചെറുക്കും. രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ നില കുറയ്ക്കാനും കുത്തരി സഹായിക്കും.
കുത്തരിക്ക് രക്തസമ്മര്‍ദ്ദത്തെ തടയാന്‍ ശേഷിയുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ടൈപ്പ് 2 പ്രമേഹത്തിനെതിരെ പൊരുതാന്‍ കഴിവുള്ളവയാണ്. മഗ്നീഷ്യം ആസ്ത്മ ഉള്‍പ്പെടെയുള്ള ശ്വാസകോശ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
മാംഗനീസിന്റെ സാന്നിദ്ധ്യം നാഡീവ്യവസ്ഥയെ സംരക്ഷിക്കും. കുത്തരിയുടെ കഞ്ഞിവെള്ളം ദിവസവും കുടിക്കുന്നത് പരിപൂര്‍ണ തോതില്‍ പോഷകം ലഭിക്കാന്‍ സഹായിക്കും.

