മതേതരത്വം, പൌരത്വം, ദേശീയത, ഫെഡറലിസം മുതലായവ ഒഴിവാക്കി സി.ബി.എസ്.ഇ

മതേതരത്വം, പൌരത്വം, ദേശീയത, ഫെഡറലിസം മുതലായവ ഒഴിവാക്കി സി.ബി.എസ്.ഇ

Breaking News India Kerala

മതേതരത്വം, പൌരത്വം, ദേശീയത, ഫെഡറലിസം മുതലായവ ഒഴിവാക്കി സി.ബി.എസ്.ഇ.
ന്യൂഡൈല്‍ഹി: പൌരത്വം, മതേതരത്വം, മതം, ജനാധിപത്യം, ജനാധിപത്യ അവകാശങ്ങള്‍ ‍, ഫെഡറലിസം, ദേശീയത എന്നിവ മുതല്‍ നോട്ട് അസാധുവാക്കലും, ജി.എസ്.ടിയും വരെയുള്ള വിഷയങ്ങള്‍ സിലബസില്‍നിന്നും ഒഴിവാക്കി സി.ബി.എസ്.ഇ.

കോവിഡിനെ തുടര്‍ന്നു ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ളാസ്സുകളിലെ പാഠ വിഷയങ്ങളില്‍ 30 ശതമാനം കുറവു വരുത്തിയതിന്റെ പേരിലാണ് പല ക്ളാസ്സുകളിലെയും സുപ്രധാന പാഠ ഭാഗങ്ങള്‍ നീക്കം ചെയ്തത്.

പതിനൊന്നാം ക്ളാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സില്‍നിന്നും മതേതരത്വം, പൌരത്വം, ദേശീയത, ഫെഡറലിസം എന്നിവ പൂര്‍ണ്ണമായും നീക്കം ചെയ്തതായി സി.ബി.എസ്.ഇ.യുടെ പാഠ്യ പരിഷ്ക്കരണ വിജ്ഞാപനം വ്യക്തമാക്കി.

ഇതേപോലെ 9,10,11,12 ക്ളാസ്സുകളിലെ വിവിധ വിഷയങ്ങളില്‍നിന്നും പ്രധാന പാഠ ഭാഗങ്ങള്‍ മൊത്തത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.