മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം

Breaking News Health

മഴക്കാലത്ത് എലിപ്പനിയ്ക്കെതിരെ ജാഗ്രത വേണം
മഴക്കാലം തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എലിപ്പനി.

മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍
ണ്ണതയിലേക്കും തുടര്‍ന്നു മരണത്തിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്.

പെട്ടന്നുണ്ടാകുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാകാം. കഠിനമായ തലവേദന, പേശീവേദന, കാല്‍മുട്ടിന് താഴെയുള്ള വേദന, നടുവേദന, കണ്ണിനു ചുവപ്പു നിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞനിറത്തില്‍ പോവുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്.

ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്തം ഉണ്ടാകുന്നുവെങ്കില്‍ എലിപ്പനി ആണോയെന്ന് സംശയിക്കണം. മഞ്ഞപ്പിത്തത്തോടൊപ്പം വിശപ്പില്ലായ്മ, മനം മറിച്ചില്‍ , ഛര്‍ദ്ദി എന്നിവയും ഉണ്ടാവാം. ചിലര്‍ക്ക് വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവയും ഉണ്ടാവാം.

എലിപ്പനി കരളിനെ ബാധിക്കുമ്പോള്‍ മഞ്ഞപ്പിത്തവും വൃക്കകളെ ബാധിക്കുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം പോവുക, കാലില്‍ നീരുണ്ടാകുക ഏന്നിവയും ഉണ്ടാകുന്നു. ചിലരില്‍ രക്തസ്രാവം ഉണ്ടാകാം. ഇതിനു പ്രതിവിധിയായി മുന്‍ കരുതലാണാവശ്യം. മലിന ജലമുള്ളിടത്ത് ഇറങ്ങാതിരിക്കണം. പ്രതിരോധ ഗുളികകള്‍ കഴിക്കണം.