മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍

മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍

Breaking News Top News

മലിനീകരണം: ലോകത്ത് 2019-ല്‍ മരിച്ചത് 9 ദശലക്ഷം ആളുകള്‍
മലിനീകരണം മൂലം ലോകത്ത് 2019-ല്‍ മാത്രം ഏകദേശം 9 ദശലക്ഷം ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്. വായുവില്‍ ലെഡ് മൂലകത്തിന്റെ സാന്നിദ്ധ്യം മരണ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായതായും റിപ്പോര്‍ട്ടിലുണ്ട്.

രക്തത്തിലെ ഉയര്‍ന്ന ലെഡ് അളവ് ദശലക്ഷക്കണക്കിനു കുട്ടികളെ ബാധിക്കുമെന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ഇത് തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി.

വായുവിലും, വെള്ളത്തിലും, മണ്ണിലും മനുഷ്യര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നതായും ഇത് ആളുകളെ മരണത്തിലേക്ക് തള്ളി വിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മലിനീകരണം മൂലം സംഭവിക്കുന്ന മരണങ്ങള്‍ ആഗോള തലത്തില്‍ സാമ്പത്തിക നഷ്ടങ്ങള്‍ക്കും കാരണമായതായും വിലിയിരുത്തലുകളുണ്ട്.
മലിനീകരണവും ആരോഗ്യവും സംബന്ധിച്ച് ലാന്‍സെറ്റ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആഗോള ആരോഗ്യത്തില്‍ മലിനീകരണം ഉണ്ടാക്കുന്ന ആഘാതം യുദ്ധം, ഭീകരത, മലേറിയ, എച്ച്ഐവി, ക്ഷയം, മയക്കുമരുന്ന്, മദ്യം എന്നിവയേക്കാള്‍ വളരെ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫോസില്‍ ഇന്ധനങ്ങളും, ജൈവ ഇന്ധനങ്ങളും കത്തിക്കുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണം ആഗോള തലത്തില്‍ മൊത്തം 6.7 ദശലക്ഷം മരണങ്ങള്‍ക്കു കാരണമായിട്ടുണ്ട്.