സംസ്ഥാനത്ത് വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര വയറിളക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.
വയറിളക്കത്തെത്തുടര്‍ന്ന് ഈ മാസം ചികിത്സ തേടിയത് 26,282 പേരാണ്. ആറ് മാസത്തിനുള്ളില്‍ 1.32 ലക്ഷം രോഗികളും ചികിത്സ തേടി.
വയറിളക്ക രോഗങ്ങളെത്തുടര്‍ന്ന് അഞ്ചു വര്‍ഷത്തിനിടെ 30 പേര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം ഭക്ഷണവും മലിന ജലവുമാണ് രോഗകാരണമായി ചൂണ്ടിക്കാണിക്കുന്നത്.

