ഹാലോവീന്‍ ‘ആത്മാക്കളുടെ ദിനത്തില്‍ ’ കൊല്ലപ്പെട്ടത് 154 പേര്‍
സോള്‍ : ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം ഹാലോവീന്‍ ആഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് 154 പേര്‍ മരിച്ചതോടെ ലോകമെങ്ങും അത് വന്‍ വാര്‍ത്തയായി.
ആത്മാക്കളുടെ ദിനമാണ് ഹാലോവീന്‍ (ഹാലോവീന്‍ ഡേയ്സ്). ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കള്‍ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളില്‍ അവരെ സ്വീകരിക്കാന്‍ ഏവരും ഒരുങ്ങും.
പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധന്മാരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബര്‍ 31-ന് ഈ ആഘോഷം കൊണ്ടാടുന്നു. ഹാലോവീന്‍ എന്നാല്‍ ഓള്‍ ഹാലോസ് ഈവ് എന്നാണ് മുഴുവന്‍ പേര്.
പുരാതന കെല്‍റ്റിക് ഉല്‍സവമായ സാംഹെയിനില്‍ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചത്. വീടുകള്‍ക്കു മുന്നില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങള്‍ , മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങള്‍ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പേടിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നു.
കുട്ടികള്‍ ഓരോ വീടുകളിലും പോയി ട്രിക് ഓര്‍ ട്രീറ്റ് (വികൃതി അല്ലെങ്കില്‍ സമ്മാനം) എന്നു ചോദിക്കുന്നു. ട്രിക് പറഞ്ഞാല്‍ വികൃതിയും ട്രീറ്റ് പറഞ്ഞാല്‍ സമ്മാനവുമാണ് രീതി. വിശുദ്ധര്‍ എന്നര്‍ത്ഥമുള്ള ഹാലോ, വൈകുന്നേരം എന്നര്‍ത്ഥമുള്ള ഈവനിംങ് എന്നീ പദങ്ങളില്‍ നിന്നാണ് ഹാലോവീന്‍ എന്ന പദം രൂപംകൊണ്ടത്.
പാശ്ചാത്യ രാജ്യങ്ങളിലാണ് ഹാലോവീന്‍ പ്രധാനമായും പ്രചാരത്തിലുള്ളത്. എന്നാല്‍ പിന്നീട് ഇത് ലോകത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ആഘോഷിച്ചു തുടങ്ങി. ഇപ്പോള്‍ മലയാളികള്‍ പോലും നഗരങ്ങളില്‍ ഹാലോവീന്‍ ആഘോഷിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
അതേസമയം ഹാലോവീന്‍ പൈശാചിക ആരാധനയ്ക്കു തുല്യമാണെന്നും അതിനാല്‍ അതില്‍നിന്നും വിട്ടു നില്‍ക്കണമെന്നും കത്തോലിക്കാ സഭ മുന്നറിയിപ്പു നല്‍കുന്നു. 2014-ല്‍ ഇതു സംബന്ധിച്ചു വത്തിക്കാന്‍ മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.
തികച്ചും പൈശാചികമായ വേഷവിധാനങ്ങളാല്‍ അലംകൃതമായ ഈ ആഘോഷം ഇന്നത്തെ തലമുറകള്‍ക്ക് വളരെ സ്വീകാര്യമായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
അന്ത്യകാലമായപ്പോള്‍ പിശാച് എന്തെല്ലാം വേഷംകെട്ടി തലമുറകളെ തെറ്റിക്കന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഇത്.
ആത്മാവിലും സത്യത്തിലുമുള്ള ആരാധനയ്ക്കും ദൈവത്തിന് പ്രസാദകരമായ ജീവിതരീതിയ്ക്കും ബദലായി പുതുതലമുറകളില്‍ ഹരം സൃഷ്ടിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ക്ക് ദൈവമക്കള്‍ കെണിയില്‍ വീഴാതെ സൂക്ഷിക്കണം. മരിച്ചവരുടെ ആത്മാക്കള്‍ക്ക് ഇറങ്ങി നടക്കുവാന്‍ അനുവാദമില്ല.
യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് വിശുദ്ധ പൈതലായി ജീവിക്കുന്ന ഒരു വ്യക്തി മരിച്ചാല്‍ ആത്മാവ് കര്‍ത്താവ് ഒരുക്കിയിരിക്കിന്ന പ്രത്യേക സ്ഥലത്തേക്ക് പോകുന്നു. അതിന് ബൈബിള്‍ നല്‍കുന്ന വിവരണം അബ്രഹാമിന്റെ മടി എന്നാണ് (ലൂക്കോസ് 11-ാം അദ്ധ്യായം).
പാപികളും ദുഷ്ടന്മാരും മരിച്ചു കഴിയുമ്പോള്‍ യാതനാ സ്ഥലത്തേക്കും പോകുന്നു എന്നും ഈ അദ്ധ്യത്തില്‍ വ്യക്തമാക്കുന്നു. ഈ രണ്ടു സ്ഥലവും പ്രത്യേകമായ താല്‍ക്കാലിക സ്ഥലങ്ങളാണ്.
കര്‍ത്താവിന്റെ രണ്ടാം മടങ്ങി വരവില്‍ കാഹള ശബ്ദം കേള്‍ക്കുമ്പോള്‍ വിശുദ്ധന്മാരുടെ ശരീരത്തിലേക്ക് അവരുടെ ആത്മാവ് പുനര്‍ ലയിച്ചു അവര്‍ രൂപാന്തിരം പ്രാപിച്ച് ക്രിസ്തുവിനേട് ചേരുന്നു. എന്നാല്‍ 1000 വര്‍ഷത്തിനുശേഷം ന്യയവിധിക്കായി ദുഷ്ടന്മാരുടെ ആത്മാക്കള്‍ രൂപാന്തിരപ്പെടുന്നു.

