ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

Asia Breaking News Top News

5 ചൈനീസ് ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം

മലേഷ്യയില്‍ സുവിശേഷ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ചൈനീസ് അതിര്‍ത്തി കടന്നു എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍ വാസം അനുഭവിച്ചു വന്നിരുന്ന അഞ്ച് ചൈനീസ് ക്രൈസ്തവര്‍ക്ക് മോചനം.

ഷാന്‍സി പ്രവിശ്യയിലെ ഫെന്‍യാങ്, തായ്യുവാന്‍ സിറ്റിയിലെ സയോണ്‍ റിഫോംഡ് ചര്‍ച്ചിലെ അംഗങ്ങളായ ഷങ്ങ് ലിഗോങ്, വാങ് റണ്‍യുന്‍ ‍, വാങ് ഷിഖിയാങ്, ഷാങ് യാവോവന്‍ ‍, സോംഗ് ഷൌഷാന്‍ എന്നിവര്‍ക്കാണ് മോചനം ലഭിച്ചത്.

ഇവര്‍ക്ക് 6 മുതല്‍ 8 മാസം വരെ തടവു ശിക്ഷയും 475 ഡോളര്‍ പിഴ തുകയും വിധിച്ചിരുന്നു. 5 പേരും 2020 ജനുവരി 28 മുതല്‍ 31 വരെ മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന അന്താരാഷ്ട്ര സുവിശേഷ, കള്‍ച്ചറല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുത്തു മടങ്ങിയതിനാണ് കേസെടുത്തത്.

പ്രശസ്ത വേദപണ്ഡിതനും സുവിശേഷ പ്രസംഗകനുമായ ടിം കെല്ലന്‍ പങ്കെടുത്ത കോണ്‍ഫ്രന്‍സിലായിരുന്നു അത്.
നിയമാനുസൃത പാസ്സപോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായിട്ടായിരുന്നു 5 പേരും യാത്ര ചെയ്തത്.

എന്നാല്‍ നിയമ വിരുദ്ധമായി ചൈനീസ് അതിര്‍ത്തി കടന്നു എന്ന കുറ്റം ചുമത്തിയായിരുന്നു ഭരണകൂടം കേസെടുത്തത്. ക്രൈസ്തവരെ തളയ്ക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു കേസും ശിക്ഷയും. ജയില്‍ മോചിതരായവര്‍ അവരവരുടെ വീടുകളില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നു പ്രാര്‍ത്ഥനകള്‍ക്ക് നന്ദി അറിയിച്ചു.

ചൈനയില്‍ 97 മില്യണ്‍ ക്രൈസ്തവരുണ്ടെന്നാണ് കണക്കുകള്‍ ‍.
Christians released from prison
ക്രൈസ്തവര്‍ക്ക് ജയില്‍ മോചനം