25 മിനിറ്റ് നടന്നാല്‍ ആയുസ്സ് കൂടും

Breaking News Health

25 മിനിറ്റ് നടന്നാല്‍ ആയുസ്സ് കൂടും
നടത്തവും ആയുസ്സും തമ്മില്‍ നല്ല ബന്ധമുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ ‍. ദിവസവും 25 മിനിറ്റ് വീതം നടന്നാല്‍ നിങ്ങളുടെ ആയുസ്സ് 7 വര്‍ഷം വരെ വര്‍ദ്ധിക്കുമെന്നാണ് ജര്‍മ്മനിയിലെ സാര്‍ലാന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

 

30നും 60നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള വ്യായമം ചെയ്യാത്തവരെയാണ് പഠനത്തിന് വിധേയരാക്കിയത്. വ്യായമം ചെയ്തശേഷം നടത്തിയ ഗവേഷണത്തില്‍ ഇവരുടെ ഹൃദയാരോഗ്യവും രക്ത സമ്മര്‍ദ്ദ നിലയും മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടതായി കണ്ടെത്തി.

 

ആറു മാസത്തോളമാണ് ഇവരെ നിരീക്ഷിച്ചത്. വ്യായാമം ചെയ്യുന്നത് മൂന്നു മുതല്‍ ആറു വരെ വര്‍ഷം ആയുസ്സ് നീട്ടുമെന്ന് മാത്രമല്ല, മറവിരോഗം പോലുള്ള അവസ്ഥകളേയും പ്രതിരോധിക്കുമെന്ന് സര്‍വ്വകലാശാല പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

നടക്കുന്നത് ഹൃദയാഘാതം അകറ്റുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയിലെ വിദഗ്ദ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.