തമിഴ്നാട്ടില്‍ പാസ്റ്ററെ ഗുണ്ടകള്‍ കുത്തിക്കൊന്നു
വിരുതുനഗര്‍ : തമിഴ്നാട്ടിലെ വിരുതു നഗര്‍ ജില്ലയില്‍ പാസ്റ്ററെ ഗുണ്ടകള്‍ ഭാര്യയുടെ മുമ്പില്‍ കുത്തിക്കൊലപ്പെടുത്തി.
സെപ്റ്റംബര്‍ 6ന് ഞായറാഴ്ച വിരുതുനഗര്‍ – ശ്രീവില്ലി പുത്തൂര്‍ റോഡിലൂടെ ഭാര്യയുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പാണ്ഡ്യന്‍ നഗറില്‍ , കെ.കെ.എസ്.എസ്.എന്‍ -ല്‍ താമസക്കാരനായ പാസ്റ്റര്‍ മാര്‍ട്ടിന്‍ ലൂഥര്‍ (42) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
മാര്‍ട്ടിന്റെ അയല്‍വാസികളായ ചില ഗുണ്ടകള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ ജോസിമിനും (38) പരിക്കേറ്റു. പാസ്റ്റര്‍ മാര്‍ട്ടിന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജോസിമിന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മാര്‍ട്ടിനെയും ഭാര്യയെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മാര്‍ട്ടിന്റെ വീടിനു സമീപം ഒരു കക്കൂസ് നിര്‍മ്മിക്കുന്നുണ്ടായിരുന്നു. ഇതിനെ ചില അയല്‍വാസികള്‍ എതിര്‍ത്തിരുന്നതായി പോലീസ് പറയുന്നു. പ്രതികള്‍ 20നും 25നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

