പെന്തകോസ്ത് സഭയായ കാൽവരി ചർച്ച് കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കേണ്ടതിന് പൂർണമായും ഒരുക്കികൊടുത്ത്

പെന്തകോസ്ത് സഭയായ കാൽവരി ചർച്ച് കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കേണ്ടതിന് പൂർണമായും ഒരുക്കികൊടുത്ത്

Breaking News India

ഇന്ത്യയിലെ ഏറ്റവും വലിയ പെന്തകോസ്ത് സഭയായ കാൽവരി ചർച്ച് കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കേണ്ടതിന് പൂർണമായും ഒരുക്കികൊടുത്ത് പാസ്റ്റർ സതീഷ് കുമാർ

ഹൈദ്രബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സഭയായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് പാസ്റ്റർ സതീഷ് കുമാർ തന്റെ സഭ പൂർണമായും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കേണ്ടതിന് ഒരുക്കിക്കൊടുത്തു. എത്രയോ മാതൃകാപരമായ തീരുമാനം

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മെഗാ ചർചുകളിൽ ഒന്നാണ് കാൽവരി ടെംപിൾ. ഹൈദ്രബാദിലെ അങ്കൂര ആശുപത്രിയിലും തെരേസ ആശുപത്രിയിലും സഹകരിച്ച് വികസിപ്പിച്ച കാൽവരി ടെംപിൾ കോവിഡ് പ്രവർത്തനങ്ങൾക്കായി കൈമാറി.

നിലവിൽ സഭയിൽ 300 കിടക്കകളുള്ള സെന്ററാണ് പ്രവർത്തിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച് അതു 1000 കിടക്കകളായി വർദ്ധിപ്പിക്കുവാനും സാധിക്കുമെന്ന് പാസ്റ്റർ സതീഷ് കുമാർ അറിയിച്ചു