ബൈബിളും ക്രിസ്തുമതവും നിരോധിക്കപ്പെട്ട വിശ്വാസികളുടെ ജീവിതകഥ പ്രമേയവുമായി യു.എസില്‍ സിനിമ
വാഷിംഗ്ടണ്‍: ക്രൈസ്തവ പീഢനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ വിശ്വാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ക്ളേശങ്ങളും ഇതിവൃത്തമാക്കിയ പുതിയ സിനിമ അമേരിക്കന്‍ തീയറ്ററുകളില്‍ പ്രദര്‍ശനമാകും.
ബൈബിളുകള്‍ നിരോധിക്കുകയും ക്രിസ്തുമതം നശിക്കപ്പെടുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ വിശ്വാസികള്‍ നിലനില്‍പിനായി രഹസ്യമായി സഭകള്‍ നടത്തി കര്‍ത്താവിനെ ആരാധിക്കുന്ന പശ്ചാത്തലമാണ് ഫീച്ചര്‍ ഫിലം.
ബ്രെറ്റ് വാര്‍വെല്‍, ടോഡ് ടെറി, മൈക്കലിന്‍ ഹാന്‍സണ്‍ എന്നിവര്‍ അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് ഡിസൈപ്പിള്‍ ഇന്‍ ദി മൂണ്‍ലൈറ്റ് എന്നാണ്.
ജൂലൈ 24 മുതല്‍ യു.എസിലെ ആയിരത്തിലധികം സിനിമാ തീയറ്ററുകളില്‍ കുറഞ്ഞത് അഞ്ചു ദിവസത്തെ പ്രദര്‍ശനം നടത്തും. ഒരു ചെറിയ കൂട്ടം ക്രിസ്ത്യാനികള്‍ മിഡിവെസ്റ്റിലുടനീളം ദൈവവചനം രഹസ്യ പള്ളികളിലേക്ക് കടത്താന്‍ നിയോഗിക്കപ്പെടുന്നു.
10 വര്‍ഷം മുമ്പാണ് ഈ ആശയം തനിക്ക് ലഭിച്ചതെന്ന് സിനിമയുടെ സംവിധായകന്‍ കൂടിയായ വര്‍വല്‍ പറഞ്ഞു. അദ്ദേഹവും സംഘവും കഴിഞ്ഞ ഒരു ദശകത്തില്‍ ഈ പ്രൊജക്ട് ഫല പ്രാപ്തിയിലേക്ക് കൊണ്ടുവരാന്‍ ആവേശത്തോടെയാണ് പ്രവര്‍ത്തിച്ചത്.
യേശുക്രിസ്തുവിന്റെ സഭയ്ക്കുള്ള തന്റെ പ്രണയ ലേഖനം എന്നാണ് താരം ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഈ സിനിമ നമ്മുടെ സംസ്ക്കാരത്തിലെ ഒരു പ്രസ്ഥാനത്തിന്റെ തുടക്കമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവവചനം നിധിപോലെ സൂക്ഷിക്കാനും യേശുവിന്റെ നാമം ധൈര്യത്തോടെ പ്രഖ്യാപിക്കാനും ആളുകളെ ഉണര്‍ത്താനും കഴിയും. വെര്‍വല്‍ പറഞ്ഞു. ഈ സിനിമ വളരെക്കാലമായി ഒരു സ്വപ്നമായിരുന്നു.
ആളുകള്‍ വിനോദവും പ്രചോദനവും നേടുമ്പോള്‍ ശ്രദ്ധ യേശുവില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. യേശുക്രിസ്തുവിന്റെ നാമം ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്‍കപ്പെട്ട ഒരേ ഒരു നാമമാണ്.
ചൈന, ഉത്തര കൊറിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന യഥാര്‍ത്ഥ ഒരു ജീവിത പ്രതിസന്ധിയുടെ പ്രതിഫലനം കൂടിയാണ് ഈ സിനിമ.

