റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി

റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി

Breaking News Obituary USA

റ​വ. പി. ​എം. എ​ബ്ര​ഹാം -സംസ്കാര ശുശ്രുഷാ 31 വെള്ളിയാഴ്ച്ചയിലേക്കു മാറ്റി-പി പി ചെറിയാൻ

ഡാലസ് ∙ ഡാലസിൽ അന്തരിച്ച റവ. പി. എം. അബ്രഹാം അച്ചന്റെ സംസ്ക്കാര ശുശ്രൂഷ ജൂലൈ 30 വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നത് ചില സാങ്കേതിക കാരണങ്ങളാൽ ജൂലൈ 31 ലേക്ക് മാറ്റിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. കല്ലിശ്ശേരി ഉമയാറ്റുക്കരപുഴയിൽ (തേക്കാട്ടിൽ) വീട്ടിൽ റവ. പി. എം. ഏബ്രഹാം (85) 24 വെള്ളിയാഴ്ച ഡാലസിലാണ് അന്തരിച്ചത്. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ സീനിയർ റിട്ടയേർഡ് പട്ടക്കാരനും ഡാലസ് ഇടവകാംഗവുമായിരുന്നു. ഉമയാറ്റുകര പ്രയാർ മാതൃഇടവകാംഗമാണ്.

ജൂലൈ 31 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സിഡിസിയുടെ കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ചു സണ്ണിവെയ്‍ൽ ന്യുഹോപ്പ് ഫ്യൂണറൽ ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ റവ. കെ. ബി. കുരുവിള അച്ചൻ കാർമ്മികത്വം വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് :
ഫിന്നി അബ്രഹാം : 214 548 2149 (ഡാലസ്)