കോംഗോയില്‍ തീവ്രവാദികള്‍ 11 ക്രൈസ്തവരെ കൊലപ്പെടുത്തി; നിരവധി പേരെ തട്ടിക്കൊണ്ടു പോയി
കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ ഇറ്റൂരി പ്രവശ്യയിലെ എന്‍ഡിമോ ഗ്രാമത്തില്‍ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ 11 ക്രൈസ്തവര്‍ക്ക് ജീവന് നഷ്ടമായി. നിരവധി പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു.
മെയ് 13-ന് തിങ്കളാഴ്ച രാത്രി 8 മണിയോടെ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്)ന്റെ അംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തെ നിരവധി വീടുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
എഡിഎഫ് അക്രമികള്‍ പ്രദേശത്തെ നിരവധി നിരപരാധികളായ പൌരന്മാരെ അനാഥരും ഭവന രഹിതരും ആക്കിയെന്നും ചിലരെ തീകൊളുത്തിയെന്നും രക്ഷപെട്ട ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസികള്‍ക്ക് ജീവഹാനിയും സ്വത്ത് നാശവും സംഭവിച്ചതായി പ്രദേശ വാസികള്‍ ആരോപിച്ചു.
സമാധാനപരമായി ജീവിച്ച തങ്ങളെ ഭയത്തിന്റെ അവസ്ഥയിലേക്കും ദുര്‍ബലരുമാക്കി. ഡിആര്‍സി ഒരു ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണെങ്കിലും 100 ലധികം ഇസ്ളാമിസ്റ്റ് ഗ്രൂപ്പുകള്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നുവെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.
മേഖലയിലൂടനീളം ഇസ്ളാമിക നിയമമായ ശരിഅത്ത് നടപ്പാക്കാനുള്ള ഗൂഢ നീക്കമാണ് ആക്രമണത്തിനു പിന്നിലെന്നും ഇരകളെ ഭയപ്പെടുത്തി അവരുടെ ലക്ഷ്യത്തിലേക്ക് എത്തിക്കാനുമാണ് ശ്രമമെന്നും ക്രൈസ്തവര്‍ ആരോപിക്കുന്നു.