ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി

ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി

Asia Breaking News Top News

മ്യാന്‍മറില്‍ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300 വീടുകള്‍ അഗ്നിക്കിരയാക്കി

റാങ്കൂണ്‍ ‍: മ്യാന്‍മറില്‍ പട്ടാളം ക്രിസ്ത്യന്‍ ഗ്രാമത്തില്‍ 300-ഓളം വീടുകള്‍ തീവെച്ചു നശിപ്പിച്ചു. മെയ് 20ന് സാഗയ്ങ് റീജണിലെ ചൌങ് യോ ഗ്രാമത്തിലാണ് തത്മൂദാ എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാള ഗ്രൂപ്പ് അതിക്രമം കാട്ടിയത്.

രാവിലെ 7.30-ന് തുടങ്ങിയ റെയ്ഡില്‍ 350 വീടുകളില്‍ 320-ഉം നശിപ്പിച്ചു. ഉച്ചവരെ ആക്രമണം തുടര്‍ന്നു. ഭീതിയലായ ഗ്രാമീണര്‍ സ്വന്തം നാടുപേക്ഷിച്ച് അടുത്തുള്ള ഗ്രാമങ്ങളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യാതൊരു മുന്നറിയിപ്പോ വെടിവെയ്പോ ഇല്ലാതെയാണ് നിഷ്ഠൂര അതിക്രമം നടത്തിയത്. അവര്‍ വലിയ ആഘോഷത്തോടെയായിരുന്നു ജനങ്ങളുടെ കിടപ്പാടം അഗ്നിക്കിരയാക്കിയതെന്നു പ്രദേശ വാസിയായ ഒരാള്‍ പറഞ്ഞു. എതിര്‍ക്കാന്‍ ശ്രമിച്ച രണ്ടു പേരെ മര്‍ദ്ദിക്കുകയും ചെയ്തു.

‘ഞങ്ങള്‍ക്ക് വീടും ഇല്ല, സ്വത്തുക്കളും നഷ്ടപ്പെട്ടു ഇനി എങ്ങനെ ജീവിക്കും’ മറ്റൊരു സ്ഥലവാസി പറഞ്ഞു. മറ്റൊരു ഗ്രാമത്തിലും അതിക്രമം തുടങ്ങിയെങ്കിലും കനത്ത മഴമൂലം വലിയ നാശനഷ്ടങ്ങളുണ്ടായില്ല.

ചൌങ് യോയില്‍ 1500-ഓളം ക്രൈസ്തവരുണ്ട്. 6-ാം നൂറ്റാണ്ടിലോ 7-ാം നൂറ്റാണ്ടിലോ ഇവിടെ വന്നു താമസം തുടങ്ങിയവരാണ് ക്രൈസ്തവ സമൂഹം. 130 വര്‍ഷം പഴക്കമുള്ള ഒരു ആരാധനാലയവും ഇവിടെയുണ്ട്. പക്ഷെ ചര്‍ച്ച് കെട്ടിടം ആക്രമിക്കപ്പെട്ടില്ല.

മാര്‍ച്ച് 12-നും ഇതേ ഗ്രാമം ആക്രമിക്കപ്പെട്ടിരുന്നു. അന്നു രണ്ടു പേര്‍ മരിക്കുകയുണ്ടായി. പത്തോളം വീടുകള്‍ അഗ്നിക്കിരയാക്കി. ഫെബ്രുവരി മാസത്തില്‍ പട്ടാളത്തിന്റെ കനത്ത ഷെല്ലാക്രമണങ്ങളില്‍ നൂറുകണക്കിനു ആളുകള്‍ ഗ്രാമം വിടുകയുണ്ടായി.