രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍നിന്നുള്ള ഭയാനകമായ ശബ്ദം; രഹസ്യം കണ്ടെത്തി
ലോകത്ത് ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണല്ലോ എവറസ്റ്റ് കൊടുമുടി. രാത്രിയില്‍ കൊടുമുടിയില്‍നിന്നും ഭയാനകമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നുള്ള വാര്‍ത്തകള്‍ക്ക് ഏറെ പഴക്കമുണ്ട്.
എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നുള്ള കാര്യം ഇതുവരെ അജ്ഞാതമായിരുന്നു. എന്നാല്‍ അടുത്തയിടെ ചില ഗ്ളേഷ്യോളജിസ്റ്റുകള്‍ ഇതിന്റെ കാരണം കണ്ടെത്തി.
എവറസ്റ്റ് കൊടുമുടിയില്‍ മൂന്നാഴ്ച ചിലവഴിച്ച് നടത്തിയ പരിശോധനയിലാണ് സത്യം വെളിപ്പെട്ടത്.
ഭൂകമ്പത്തിന്റെ വ്യാപ്തി അളക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ ഹിമാനിയുടെ ആഴത്തിലുള്ള വൈബ്രേഷനുകള്‍ അളക്കാന്‍ അവര്‍ ഉപയോഗിച്ചു. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവര്‍ കാരണം കണ്ടെത്തിയത്.
രാത്രിയില്‍ താപ നിലയില്‍ സംഭവിക്കുന്ന മാറ്റമാണ് ഈ ശബ്ദത്തിനു കാരണമെന്നാണ് കണ്ടെത്തിയത്.
താപനില കുറയുമ്പോള്‍ മഞ്ഞ് കട്ടകള്‍ പൊട്ടുന്നു ഇതിന്റെ ശബ്ദമാണ് രാത്രി എവറസ്റ്റില്‍നിന്നും കേള്‍ക്കുന്നത്. രാത്രിയില്‍ താപനില -15 ഡിഗ്രി (നെഗറ്റീവ് 15 ഡിഗ്രി) സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യതയുണ്ട്.
ഇതുമൂലമാണ് മഞ്ഞുകട്ട പൊട്ടുന്നത്.
താഴ്വരയ്ക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളില്‍ മഞ്ഞും പാറകളും ഇടിഞ്ഞു വീഴുന്നത് കേട്ടതായി മുമ്പ് എവറസ്റ്റ് കൊടുമുടി കയറിയ ഡേവ് ഹാന്‍ പറഞ്ഞു.

