സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍

Breaking News India Kerala

സണ്ടേസ്കൂള്‍ സമ്മര്‍ ക്യാമ്പുകള്‍
ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, നിലമ്പൂര്‍ ‍, കുട്ടിക്കാം എന്നീ സ്ഥലങ്ങളില്‍ മേഖലാ സമ്മര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കുട്ടികളുടെ ആത്മീക വളര്‍ച്ച ലക്ഷ്യമാക്കി കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റേറ്റ് ക്യാമ്പിന്റെ തുടര്‍ച്ചയാണ് വിവിധ മേഖലയിലെ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.

 
ഹൈറേഞ്ച് മേഖലയിലെ പ്രഥമ സണ്ടേസ്കൂള്‍ ക്യാമ്പ് ഏപ്രില്‍ 20-ന് രാവിലെ 9.00 മുതല്‍ 21-ന് ഉച്ചയ്ക്ക് 3.00 വരെ കുട്ടിക്കാനത്തുള്ള തേജസ് സെന്ററില്‍ നടക്കും. നിലമ്പൂര്‍ സമ്മര്‍ ക്യാമ്പ് ഏപ്രില്‍ 27-ന് രാവിലെ 9.00 മുതല്‍ 28 ഉച്ചയ്ക്ക് 3.00 വരം പാലുണ്ട ന്യൂ ഹോപ്പ് ബൈബിള്‍ കോളേജില്‍ നടക്കും. ഗാനപരിശീലനം, മികച്ച ക്ലാസ്സുകള്‍ ‍, മിഷന്‍ ചലഞ്ച്, ഗെയിമുകള്‍ ‍, തികഞ്ഞ അച്ചടക്കം എന്നിവ ക്യാമ്പിന്റെ പ്രത്യേകതകള്‍ ആയിരിക്കും. 12 മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.

 
തിരുവനന്തപുരം വട്ടപ്പാറയില്‍ സണ്ടേസ്കൂള്‍ ദക്ഷിണമേഖലയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14-നുഏകദിന ക്യാമ്പ് നടക്കും. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ഗാനപരിശീലനവും ക്ലാസ്സുകളും, മുതിര്‍ന്ന കുട്ടികള്‍ക്കുള്ള കൌണ്‍സിലിംഗ് ക്ലാസ്സുകള്‍ ‍, അദ്ധ്യാപക പരിശീലനം എന്നിവ ക്യാമ്പില്‍ ഉണ്ടായിരിക്കും. സമാപന സമ്മേളനത്തില്‍ സംസ്ഥാന സഭാ, സണ്ടേസ്കൂള്‍ നേതൃത്വം സംബന്ധിക്കും.

 
സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. പി.ജെ. ജെയിംസ്, സ്റ്റേറ്റ് പ്രസിഡന്റ് പാ. സജു പി. തോമസ്, വൈസ് പ്രസിഡന്റ് പാ. ജോണ്‍ ഫിലിപ്പ്, പാ. പി.ആര്‍ ‍. ബേബി, ഡോ. സജി. കെ.പി. തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടും വിവിധ സെക്ഷനുകള്‍ നയിക്കും.

 

സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ബ്ലെസ്സന്‍ ജോര്‍ജ്ജ്, കോര്‍ഡിനേറ്റര്‍ പാ. സാലു വര്‍ഗീസ് എന്നിവര്‍ ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി മേഖലാ/സ്റ്റേറ്റ് നേതൃത്വവുമായി ബന്ധപ്പെടുക. (ഇവാ. എസ്റ്റിന്‍ സൈമണ്‍ 97472 27884, പാ. സാലു വര്‍ഗീസ് 98478 20405)

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.