ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ ഉയര്‍ന്ന താപനില; ഉഷ്ണ തരംഗത്തിനും സാദ്ധ്യത

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ ഉയര്‍ന്ന താപനില; ഉഷ്ണ തരംഗത്തിനും സാദ്ധ്യത

India

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ ഉയര്‍ന്ന താപനില; ഉഷ്ണ തരംഗത്തിനും സാദ്ധ്യത

ന്യൂഡെല്‍ഹി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് റിപ്പോര്‍ട്ട്. മദ്ധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, വടക്കന്‍ ഒഡീഷ എന്നിവിടങ്ങളില്‍ സാധാരണ താപനിലയോ അതിനു താഴെയോ അനുഭവപ്പെടാന്‍ സാദ്ധ്യതയുണ്ട്.

കുറഞ്ഞത് 10 മുതല്‍ 20 ദിവസം വരെ ഉയര്‍ന്ന തരംഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിക്കാം.

സാധാരണ നാല് മുതല്‍ എട്ട് ദിവസം വരെയാണ് ഉഷ്ണ തരംഗങ്ങള്‍ അനുഭവപ്പെടുന്നത്.

കൂടാതെ ഏപ്രിലില്‍ മദ്ധ്യ ഇന്ത്യയിലും വടക്കന്‍ സമതലങ്ങളിലും ദക്ഷിണേന്ത്യയിലും സമീപ പ്രദേശങ്ങളിലും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര വടക്കന്‍ കര്‍ണാടക, മദ്ധ്യപ്രദേശ്, ഒഡീഷ വടക്കന്‍ ഛത്തീസ്ഗഢ്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളില്‍ ഏപ്രില്‍ മാസത്തില്‍ കടുത്ത ചൂട് അനുഭവപ്പെടാനും സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.