ഈജിപ്റ്റില്‍ കോപ്റ്റിക് ചര്‍ച്ചില്‍ സ്ഫോടനം, 25 മരണം

Breaking News Middle East

ഈജിപ്റ്റില്‍ കോപ്റ്റിക് ചര്‍ച്ചില്‍ സ്ഫോടനം, 25 മരണം
കെയ്റോ: ഈജിപ്റ്റില്‍ തലസ്ഥാന നഗരമായ കെയ്റോയിലെ കോപ്റ്റിക് ചര്‍ച്ചില്‍ ഞായറാഴ്ച ആരാധനാ സമയത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ 25 പേര്‍ മരിച്ചു.

 

മദ്ധ്യ കെയ്റോയിലെ സെന്‍റ് മാര്‍ക്സ് കത്തിഡ്രലിന്റെ മതിലിനോടു ചേര്‍ന്നുള്ള ചാപ്പലില്‍ വച്ച് വിദൂര നിയന്ത്രിത സംവിധാനമുള്ള ബോംബ് ഉപയോഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടന ഏറ്റെടുത്തു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് പോലീസ് പറഞ്ഞു. ഈജിപ്റ്റില്‍ ഒരാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്.

 

നേരത്തെ നടന്ന രണ്ടു സ്ഫോടനങ്ങളിലുമായി 6 പേലീസുകര്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്റ്റിലെ 9 കോടി ജനങ്ങളില്‍ 9 ലക്ഷം മാത്രമാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവര്‍ ‍.

Leave a Reply

Your email address will not be published.