അന്തിക്രിസ്തുവിന്റെ മുഖസാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നു

Breaking News Top News USA

അന്തിക്രിസ്തുവിന്റെ മുഖസാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നു
മോസ്കോ: അന്തിക്രിസ്തുവിന്റെ മുഖത്തോടു സാമ്യമുള്ള ആട്ടിന്‍കുട്ടി പിറന്നത് വാര്‍ത്താ പ്രാധാന്യം നേടി. റഷ്യയിലെ ഡാഗസ്റ്റണിലെ ചിര്‍ക് എന്ന ഗ്രാമത്തില്‍ ബ്ലാസിയസ് ലാവ്രെന്റീവ് (45) എന്ന കര്‍ഷകന്റെ ആട് പ്രസവിച്ച കുഞ്ഞാണ് ഈ വിചിത്ര രൂപംകൊണ്ട് ശ്രദ്ധേയമായിരിക്കുന്നത്.

 

മനുഷ്യരൂപത്തിന് സമാനമായി കണ്ണും മൂക്കും നാക്കുമെല്ലാമുള്ള ആട്ടിന്‍കുഞ്ഞിന് ചെവി മാത്രമാണ് ആടിന്റേതിന് സമാനമായ അവയവം. ബൈബിളിലെ വെളിപ്പാട് പുസ്തകം 13-ാം അദ്ധ്യായത്തില്‍ “മറ്റൊരു മൃഗം ഭൂമിയില്‍നിന്നു കയറുന്നതു ഞാന്‍ കണ്ടു, അതിനു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു അത് മഹാസര്‍പ്പം എന്നപോലെ സംസാരിച്ചു” (വാക്യം 11) എന്നു വായിക്കുന്നു.

 

അതുകൊണ്ടു ബ്ലാസിയസിന്റെ ഈ ആട്ടിന്‍കുട്ടിയും അന്തിക്രിസ്തുവിനോടു സാമ്യമുണ്ടെന്നാണ് ഗ്രാമീണരുടെ ഭാഷ്യം. ആടിനെ വളര്‍ത്തി ഉപജീവനം നടത്തുന്ന ബ്ലാസിയസ് ഈ ആട്ടിന്‍കുട്ടിയെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.

 

എന്തായാലും ഇങ്ങനെയൊരു വാര്‍ത്ത കണ്ടത് ആളുകളുടെ മനോഭാവം എത്രയെന്നു മസ്സിലാക്കാന്‍ പ്രസിദ്ധീകരിച്ചുഎന്നു മാത്രം. ദൈവമക്കള്‍ പരിജ്ഞാനത്തോടും വിവേകത്തോടും കൂടി ഈ വാര്‍ത്തയെ കാണുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.