അമേരിക്കയില്‍ ഒരു പുതിയമതം, കഞ്ചാവു മതം

Breaking News Global USA

അമേരിക്കയില്‍ ഒരു പുതിയമതം, കഞ്ചാവു മതം
ഇന്ത്യാ: ലോകത്ത് ഇന്ന് നൂറുകണക്കിന് മതങ്ങളുണ്ട്. ഓരോ വ്യക്തികളില്‍നിന്നും അവരുടെ ചിന്തകളില്‍നിന്നും ഉടലെടുക്കുന്നതാണിത്. അമേരിക്കയില്‍ തികച്ചും കൌതുകമുണര്‍ത്തുന്ന ഒരു മതം രൂപീകരിച്ചത് വാര്‍ത്തയായി.

 

യു.എസ്-ലെ ഇന്ത്യാനാ സ്റ്റേറ്റിലാണ് ദ ഫസ്റ്റ് ചര്‍ച്ച് ഓഫ് കനാബിസ് എന്ന പേരില്‍ മതം രൂപീകരിച്ചത്. ബില്‍ ലെവിന്‍ എന്നയാളാണ് കഞ്ചാവ് മതത്തിന്റെ സ്ഥാപകന്‍ ‍. ഇന്ത്യാനയിലെ പ്രാദേശിക ഭരണകൂടം മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നതിനുള്ള നിയമം പാസ്സാക്കിയിരുന്നു. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ബില്‍ കഞ്ചാവു മതം സ്ഥാപിച്ചത്.

 

തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. ബില്‍ തന്റെ മതം സ്ഥാപിച്ചപ്പോള്‍ അതില്‍ വിശ്വസിക്കുന്നവര്‍ക്കായി 12 കല്‍പ്പനകളും പുറത്തിറക്കിയിട്ടുണ്ട്. സ്നേഹമാണ് തന്റെ മതത്തിന്റെ അടിസ്ഥാന തത്വമെന്നാണ് ഇയാള്‍ പറയുന്നത്. നിങ്ങള്‍ക്കു സാധിക്കുംപോലെയെല്ലാം മറ്റുള്ളവരെ സഹായിക്കുക. എന്നാല്‍ ഇത് പണത്തിനുവേണ്ടിയാകരുത്.

 

ശരീരം ക്ഷേത്രംപോലെ കണക്കാക്കണം. മോശം ഭക്ഷണം കഴിച്ച് ശരീരത്തെ വിഷമയമാക്കരുത്. കലഹിക്കരുത്. കലഹം തീര്‍ക്കാന്‍ ശ്രമിക്കണം. മൃഗങ്ങളെ പരിപാലിക്കണം. സസ്യങ്ങള്‍ വച്ചു പിടിപ്പിക്കണം.. പ്രകൃതിയുമായി ഇണങ്ങി ജീവിക്കണം തുടങ്ങിയവയാണ് മതത്തിന്റെ ഉപദേശങ്ങള്‍ ‍. പന്ത്രണ്ടാമത്തെയും അവസാനത്തെയുമായ കല്‍പ്പനയാണ് വിചിത്രം. കഞ്ചാവ് സൌഖ്യം നല്‍കുന്ന ചെടിയാണ്. കഞ്ചാവ നമ്മുടെ വിശുദ്ധ കുര്‍ബ്ബാനയാണ്.

 

കഞ്ചാവ് മനുഷ്യരെ പരസ്പരം അടുപ്പിക്കുന്നു. നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം കഞ്ചാവാണ്. അസുഖങ്ങളില്‍നിന്നും മാനസിക സമ്മര്‍ദ്ദത്തില്‍നിന്നും കഞ്ചാവ് സൌഖ്യം നല്‍കുന്നു, തുടങ്ങിയവയാണ് അവ. ഈ മതത്തിന്റെ പിന്നില്‍ ആരൊക്കെയുണ്ടെന്നും, എത്രപേര്‍ ഇതിനെ അനുകൂലിക്കുന്നുവെന്നും വ്യക്തമല്ല.

 

എന്തായാലും ഇന്ത്യാനാ സ്റ്റേറ്റ് സെക്രട്ടറി കോണി ലോബണ്‍ ഇതിന് അംഗീകരവും നല്‍കി. നോക്കണേ ഓരോരുത്തര്‍ക്കും തോന്നുന്ന ഓരോ പൂതിയേ! ഇത് സാത്താന്റെ പുതിയ തന്ത്രമാണെന്ന് ദൈവമക്കളോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

Leave a Reply

Your email address will not be published.