അഫ്ഗാനിസ്ഥാനിലെ യു.എസ്. സേനാ പിന്മാറ്റം; ഭീതിയോടെ ക്രൈസ്തവര്‍

അഫ്ഗാനിസ്ഥാനിലെ യു.എസ്. സേനാ പിന്മാറ്റം; ഭീതിയോടെ ക്രൈസ്തവര്‍

Breaking News Top News

അഫ്ഗാനിസ്ഥാനിലെ യു.എസ്. സേനാ പിന്മാറ്റം; ഭീതിയോടെ ക്രൈസ്തവര്‍
കാബൂള്‍ ‍: രണ്ടു പതിറ്റാണ്ടോളം അഫ്ഗാനിസ്ഥാന്‍ മണ്ണില്‍ ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കിയിരുന്ന അമേരിക്കന്‍ പട്ടാളത്തിന്റെ പിന്മാറ്റം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.

ഇസ്ളാമിക തീവ്രവാദി സംഘടനയായ താലിബാന്‍ രാജ്യത്ത് പിടിമുറിക്കിയതോടെ ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിരിക്കുകയാണെന്നു ക്രൈസ്തവര്‍ ഭയപ്പെടുന്നു.

തീവ്രവാദി ഭരണത്തിനു അറുതിവരുത്തിയായിരുന്നു അന്തര്‍ദ്ദേശീയ സൈന്യം അഫ്ഗാനിസ്ഥാനില്‍ നില ഉറപ്പിച്ചിരുന്നത്. അവിടത്തെ ഭരണകൂടത്തെയും ജനങ്ങളെയും സംരക്ഷിച്ചു നിറുത്തുകയായിരുന്നു. വിദേശ സേനാ പിന്മാറ്റം യാഥാര്‍ത്ഥ്യമായതോടെ ക്രൈസ്തവര്‍ക്കെതിരെയുള്ള തീവ്രവാദി അക്രമങ്ങള്‍ ശക്തമാകുമെന്ന് ആശങ്കപ്പെടുന്നു.

അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷം ക്രൈസ്തവരും ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു വന്നവരാണ്. വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടുമെന്ന സ്ഥിതിയിലേക്കു വരുമെന്ന് ഭയപ്പെടുന്നു.

ലോകത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഢനങ്ങളില്‍ ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടു പ്രകാരം അഫ്ഗാനിസ്ഥാന്‍ രണ്ടാം സ്ഥാനത്തു ഇപ്പോള്‍ത്തന്നെയുണ്ട്. ദൈവമക്കള്‍ അഫ്ഗാനിസ്ഥാനുവേണ്ടി പ്രാര്‍ത്ഥിക്കുക.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

4 thoughts on “അഫ്ഗാനിസ്ഥാനിലെ യു.എസ്. സേനാ പിന്മാറ്റം; ഭീതിയോടെ ക്രൈസ്തവര്‍

Comments are closed.