ഉഗാണ്ടയില്‍ പാസ്റ്ററെ വീട്ടിനുള്ളില്‍ ചുട്ടുകരിച്ചു

ഉഗാണ്ടയില്‍ പാസ്റ്ററെ വീട്ടിനുള്ളില്‍ ചുട്ടുകരിച്ചു

Africa Breaking News

ഉഗാണ്ടയില്‍ പാസ്റ്ററെ വീട്ടിനുള്ളില്‍ ചുട്ടുകരിച്ചു
കമ്പാല: ഉഗാണ്ടയില്‍ ഇസ്ളാമിക മതമൌലികവാദികള്‍ പാസ്റ്ററെ വീട്ടിനുള്ളില്‍ ചുട്ടു കരിച്ചു. കിഴക്കന്‍ ഉഗാണ്ടയില്‍ കിബുകു ജില്ലയിലെ ബുസട്ട ഗ്രാമത്തില്‍ സഭാ ശുശ്രൂഷ നടത്തുന്ന പാസ്റ്റര്‍ ഇസിമ കിമ്പുഗ്വിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

ജൂണ്‍ 30-നു രാത്രി 10.30-നായിരുന്നു സംഭവം എന്ന് സ്ഥലവാസികളായ ക്രൈസ്തവര്‍ പറഞ്ഞു. പാസ്റ്റര്‍ ഇസിമ വീട്ടിനുള്ളില്‍ കഴിയവെ ഒരു സംഘം ആളുകള്‍ വീടിനു തീവെയ്ക്കുകയായിരുന്നു. വീടിനകത്ത് അകപ്പെട്ട ഇസിമയ്ക്കു പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഇസിയ അഗ്നിക്കിരയായെന്ന് നാട്ടുകാര്‍ പറഞ്ഞു.

2017-ലാണ് ഇസിമ ഇസ്ളാം മതത്തില്‍നിന്ന് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായത്. അതോടെ എതിര്‍പ്പുകളുമുണ്ടായി. ഇതിനെത്തുടര്‍ന്നു ഇസിമയും ഭാര്യയും 10-ഉം, 17-ഉം വയസ്സുള്ള രണ്ടു മക്കളും കൂടി കമ്പാലയിലേക്കു താമസം മാറി. ഇതേത്തുടര്‍ന്നു ഇവിടെ ഒരു ദൈവസഭയുടെ പ്രാദേശിക സഭാ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

കോവിഡ് മഹാമാരി വ്യാപിച്ച് ദേശത്ത് ലോക്ഡൌണ്‍ ആയതിനെത്തുടര്‍ന്നു ആരാധന നടത്താന്‍ കഴിയാതെ വന്നു. ഇതേത്തുടര്‍ന്ന് പാസ്റ്റര്‍ ഇസിമ സ്വന്ത വീട്ടിലേക്കു വരികയായിരുന്നു. കുടുംബം ഇപ്പോഴും മറ്റൊരു ജില്ലയിലാണ് താമസിക്കുന്നത്.

പാസ്റ്റര്‍ ഇസിമ വിശ്വാസത്തില്‍ വന്നതിനുശേഷം സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇങ്ങനെ നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്കു കൊണ്ടുവരികയുണ്ടായി. ഇതാണ് മുസ്ളീങ്ങള പ്രകോപിപ്പിച്ചത്. ഇവര്‍ നിരവധി തവണ പാസ്റ്റര്‍ക്ക് താക്കീത് നല്‍കുകയും ഉപദ്രവിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു.

കൊലപാതക ദിവസം വൈകിട്ട് ഒരു 14കാരനായ മുസ്ളീം കുട്ടി ഇസമയുടെ വീട്ടിലെത്തി അസലാമു അലൈക്കും എന്ന് സംബോധന ചെയ്തു. എന്നാല്‍ പാസ്റ്റര്‍ ഇതിനു മറുപടിയായി യേശു നിന്നെ സ്നേഹിക്കുന്നുവെന്നു മറുപടി പറഞ്ഞു. തുടര്‍ന്നു പതിനാലുകാരന്‍ ഓടിപ്പോയതായി പാസ്റ്ററുടെ സഹോദരന്‍ വെളിപ്പെടുത്തി.

*** വ്യക്തമായ ക്രിസ്തീയ വീക്ഷണകോണിൽ നിന്ന് അസോസിയേറ്റഡ് പ്രസ്സിൽ നിന്നുള്ള റിപ്പോർട്ടിംഗിനൊപ്പം ഏറ്റവും പുതിയ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ദയവായി ഡിസൈപ്പിൾസ് ന്യൂസ്‌ വാർത്താക്കുറിപ്പുകൾക്കായി https://www.facebook.com/groups/882961111767908/ . ഡിസൈപ്പിൾസ് ന്യൂസ്‌ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. https://play.google.com/store/apps/details?id=com.disciples.newsapp
വാട്ട്‌സ്ആപ്പ് 00919895464665 ***

3 thoughts on “ഉഗാണ്ടയില്‍ പാസ്റ്ററെ വീട്ടിനുള്ളില്‍ ചുട്ടുകരിച്ചു

Comments are closed.