ഇസ്രായേലിന്റെ ഏറ്റവും പുതിയ ആയുധം ‘ദാവീദിന്റെ കവണ’

Breaking News Middle East Top News

ഇസ്രായേലിന്റെ ഏറ്റവും പുതിയ ആയുധം ‘ദാവീദിന്റെ കവണ’
ടെല്‍ അവീവ് : ബൈബിളില്‍ പഴയ നിയമ കാലത്ത് ഇസ്രായേലിന്റെ ജന്മ ശത്രുവായി അവതരിച്ച ഫെലിസ്ത്യ മല്ലന്‍ ഗൊല്ല്യാത്തിനെ നേരിടാനായി ദാവീദ് എന്ന ഇടയ ബാലനെ ദൈവം നിയോഗിച്ചു.

 

വാളും പരിചയുമായി സര്‍വ്വ സൈന്യങ്ങളുടെ അകമ്പടിയോടെ വന്ന ഗൊല്ല്യാത്തിനെ നേരിടാന്‍ ഇസ്രായേല്‍ രാജാവും സൈന്യവും ഭയപ്പെട്ടപ്പോള്‍ ആവേശത്തോടെ ദാവീദ് ഓടിച്ചെന്ന് തോട്ടില്‍നിന്നും അഞ്ച് കല്ലെടുത്ത് തന്റെ പരമ്പരാഗത ആയുധമായ കവണ ഉപയോഗിച്ച് ഗൊല്ല്യാത്തിനെ വീഴ്ത്തിയശേഷം തലവെട്ടിക്കൊന്ന വീര ചരിത്രം 1 ശമുവേല്‍ 17 അദ്ധ്യായത്തില്‍ നാം വായിക്കുന്നു.

 

ഇത് ഇന്നും ക്രൈസ്തവര്‍ക്കും യെഹൂദന്മാര്‍ക്കും ഒരുപോലെ അഭിമാനം ഉണ്ടാക്കുന്ന ഒരു പോരാട്ട വിജയമായിരുന്നു. ഇസ്രായേലിനെ എന്നെന്നും കോരിത്തരിപ്പിക്കുന്ന ദാവീദിന്റെ അന്നത്തെ ആയുധ പോരാട്ടത്തെ സ്മരിച്ചുകൊണ്ട് 3000 വര്‍ഷത്തിനുശേഷം ഇസ്രായേല്‍ എന്ന പുതിയ രാഷ്ട്രം ശത്രുവിനെ നേരിടാനായി ആധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച ഏറ്റവും പുതിയ ആയുധത്തിനു ഇട്ടിരിക്കുന്ന പേരാണ് ‘ദാവീദിന്റെ കവണ.

 

ഇത് എതിര്‍ രാജ്യങ്ങളിലെ റോക്കറ്റുകളേയും, മിസൈലുകളേയും തകര്‍ക്കാന്‍ ശേഷിയുള്ള ഏറ്റവും ശക്തമായ മിസൈലാണ്. ഇസ്രായേല്‍ – അമേരിക്ക സംയുക്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ആയുധമാണിത്. 40 കിലോമീറ്റര്‍ മുതല്‍ 300 കിലോമീറ്റര്‍ വരെ പോയി ശത്രുവിന്റെ കേന്ദ്രത്തേയും, ആയുധങ്ങളേയും തകര്‍ത്തു തരിപ്പണമാക്കാനുള്ള ശേഷിയുണ്ട്.

 

ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇമേജിംഗ് ഇന്‍ഫ്രായ്ഡ്, അഡ്വാന്‍സ്ഡ് അസിമെട്രിക് 360 ഡിഗ്രി, മള്‍ട്ടി സീക്കര്‍ സെന്‍സര്‍ എന്‍ഗേജ്മെന്റ്, ഡാറ്റാലിങ്ക്, റിയല്‍ ടൈം ഓട്ടോമാറ്റിക്, മാന്വല്‍ റീ -ടാര്‍ഗറ്റിംഗ് കപ്പാസിറ്റി എന്നീ സാങ്കേതിക വിദ്യകള്‍ ഈ മിസൈലിന്റെ പ്രത്യേകതകളാണ്.

 

ഇസ്രായേലി പ്രതിരോധ വകുപ്പിന്റെ കോണ്‍ട്രാക്ടര്‍ റാഫേല്‍ ആഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ്, അമേരിക്കന്‍ ഡിഫന്‍സ് കോണ്‍ ട്രാകടര്‍ റെത്തേലിണ്‍ എന്നീ കമ്പനികളാണ് നിര്‍മ്മാണത്തിനു പിന്നില്‍ .

David Sling Weapon Systems (DSWS) എന്ന പേരില്‍ ആക്രമണത്തിനു ഒരുക്കിയിട്ടുള്ള ഈ മിസൈല്‍ 2016 മധ്യത്തോടെ കമ്മീഷന്‍ ചെയ്യാനാണ് ഇസ്രായേലി എയര്‍ ഫോഴ്സിന്റെ തീരുമാനം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.