കിന്നരേത്ത് തടാകത്തിനു സമീപം പുരാതന ഹീബ്രൂ ലിഖിത ശിലാ ഫലകം കണ്ടെത്തി
കുര്‍സി : ബൈബിളിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലമായ കിന്നരേത്ത് തടാകത്തിനു സമീപം പുരാതന ഹീബ്രു ലിഖിത ശിലാ ഫലകം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കിന്നരേത്ത് തടാകത്തിനു സമീപമുള്ള കുര്‍സി ഗ്രാമത്തിലാണ് 1500 വര്‍ഷം പഴക്കം എന്നു കരുതപ്പെടുന്ന മാര്‍ബിള്‍ ശിലാ ഫലകം ഗവേഷകര്‍ കണ്ടെത്തിയത്.
ഇവിടെ നടത്തിയ ഉല്‍ഖനനത്തിനിടയിലാണ് പൊട്ടിത്തകര്‍ന്ന ശിലാഫലകം കുഴിച്ചെടുത്തത്. ഈ പ്രദേശം 1960 മുതല്‍ പുരാവസ്തു ഗവേഷകരുടെ നിയന്ത്രണത്തിലും, ഗവേഷണത്തിലുമായിരുന്നു. ശിലയിലെ ഹീബ്രു ലിഖിതം എന്തെന്നു വ്യക്തമല്ല. എന്നാല്‍ രണ്ടു പദങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
‘ആമേന്‍ ‘ ‘മര്‍മരിയ’ എന്നാണ് ഇത് വ്യക്തമാകുന്നതെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഹെയ്ഫ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരായ മൈക്കിള്‍ ആര്‍ട്ടിസിയും, ഡോ. ഹെയിം കോഹനും വ്യക്തമാക്കി. ഇവിടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് യെഹൂദന്മാരോ, ക്രിസ്ത്യാനികളോ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നിരിക്കാം എന്ന് കരുതുന്നതായി ഇരുവരും പറഞ്ഞു.
കുര്‍സി എന്ന സ്ഥലം യേശു രണ്ടു ഭൂതഗ്രസ്ഥന്മാരെ സൌഖ്യമാക്കിയ സ്ഥലമായിരുന്നുവെന്നുവേണം കരുതാനെന്നും അവരിലെ ഭൂതങ്ങളെ പന്നിക്കൂട്ടങ്ങളിലേക്ക് അയയ്ക്കുകയും പന്നികള്‍ കൂട്ടത്തോടെ കടലില്‍ച്ചാടിച്ചാവുകയും ചെയ്തതായി ബൈബിളില്‍ മത്തായി 8:28-34 ല്‍ പറയുന്നുണ്ട്.

