നാഷണല്‍ പ്രെയര്‍ കോണ്‍ഫ്രന്‍സ് ആഗസ്റ്റ് 18 മുതല്‍
ഷാര്‍ജ: യു.എ.ഇ.യുടെ ആത്മീക ഉണര്‍വ്വിനുവേണ്ടി വിവിധ സഭകളുടെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ പ്രെയര്‍ ഫെലോഷിപ്പ് ഒരുക്കുന്ന രണ്ടാമത് ദേശീയ പ്രാര്‍ത്ഥനാ സംഗമം ആഗസ്റ്റ് 18-20 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ നടക്കും.
കോണ്‍ഫറന്‍സിനുവേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായും 2012 സെപ്റ്റംബറില്‍ നടന്നതിനേക്കാള്‍ വന്‍ ജനപങ്കാളിത്തവും വലിയ ആത്മീയ വിടുതലും അനുഭവിക്കാന്‍ കഴിയുമെന്നും പ്രത്യാശിക്കുന്നതായി മുഖ്യ സംഘാടകന്‍ പാസ്റ്റര്‍ ജോസ് വേങ്ങൂര്‍ പറഞ്ഞു.
പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍ , ബിജി അഞ്ചല്‍ , ബിനോയ് ഏബ്രഹാം, ഡോ. ജോണ്‍സണ്‍ ദാനിയേല്‍ എന്നിവര്‍ പ്രസംഗിക്കും. ഡോ. ബ്ളസ്സന്‍ മേമന, രൂഫസ് കുര്യാക്കോസ്, ബിജു അടിമാലി, പാസ്റ്റര്‍ ജയ്ലാല്‍ ലോറന്‍സ് എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി പ്രത്യേക യോഗങ്ങള്‍ ഉണ്ടായിരിക്കും.