ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി

ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി

Asia Breaking News Middle East

ഇനിയും മതി; ഹമാസ് തീവ്രവാദികള്‍ പുറത്തിറങ്ങണം; സഹികെട്ട് ഗാസ നിവാസികള്‍ തെരുവിലിറങ്ങിത്തുടങ്ങി

ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഇറാനിയന്‍ പിന്തുണയുള്ള സംഘടനയായ ഹമാസിനെതിരെ വിപ്ളവം സംഘടിപ്പിച്ച് ഗാസയിലെ സാധാരണക്കാര്‍ തെരുവിലറങ്ങി.

വര്‍ഷങ്ങളായി തുടരുന്ന അടിച്ചമര്‍ത്തലിലും കഷ്ടപ്പാടുകളിലും പ്രതിഷേധിക്കാന്‍ ഹമാസിനോട് പുറത്തിറങ്ങു എന്ന് ആക്രോശിച്ചുകൊണ്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി ഹമാസിന്റെ കിരാത ഭരണത്തിന്‍ കീഴില്‍ ഇനി മൌനം പാലിക്കാന്‍ തയ്യാറാകാത്ത പലസ്തീനികള്‍ക്കിടയിലെ മാറ്റത്തെയാണ് വളര്‍ന്നു വരുന്ന അസ്വസ്ഥത പ്രതിഫലിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

തെരുവുകളിലൂടെ മുദ്രാവാക്യങ്ങള്‍ മുഴക്കി ഹമാസ് തുലയട്ടെ, ഹമാസ് തുലയട്ടെ, യുദ്ധം നിര്‍ത്തു, ബന്ദികളെ മോചിപ്പിക്കു എന്നു നൂറുകണക്കിനു പ്രതിഷേധക്കാര്‍ വിവിധ സ്ഥലങ്ങളില്‍ അണി നിരന്നു. പ്രതിഷേധക്കാര്‍ തെരുവുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ യിസ്രായേലി ഉദ്യോഗസ്ഥര്‍ നിശ്ശബ്ദത പാലിക്കുന്നു.

പ്രതിഷേധങ്ങള്‍ ശക്തി പ്രാപിക്കുമോ എന്ന് കാത്തിരുന്നു കാണാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇത് ഒരു പ്രാദേശിക സംഭവമാണോ അതോ ശക്തി പ്രാപിക്കുന്ന ഒരു പ്രതിഭാസമാണോ എന്ന് വിലയിരുത്താന്‍ കാത്തിരുന്ന ഒരു മുതിര്‍ന്ന യിസ്രായേലി ഉദ്യോഗസ്ഥന്‍ ഒരു മാദ്ധ്യമത്തോടു പറഞ്ഞു.

വടക്കന്‍ ഗാസയിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചതെങ്കിലും അത് തെക്കോട്ടും പരക്കുന്നതായി സോഷ്യല്‍ മീഡിയയയിലെ വിശകലന വിദഗ്ദ്ധര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഖാന്‍ യൂനിസില്‍ ഹമാസ് ഒരു ഭീകര സംഘടനതന്നെയാണെന്ന് ധൈര്യത്തോടെ വിളിച്ചു പറഞ്ഞുകൊണ്ട് ജനക്കൂട്ടം ഒത്തുകൂടിയത് ഏവരെയും അമ്പരപ്പിക്കുകയുണ്ടായി.

ഹമാസിന്റെ ഭീകരപ്രവര്‍ത്തനം അശാന്തിയും ദുരിതവും മാത്രമാണ് സമ്മാനിക്കുന്നതെന്ന് ഗാസ നിവാസികള്‍ മനസ്സിലാക്കി തുടങ്ങി എന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.