ബൈബിള്‍ പരിഭാഷപ്പെടുത്തുന്നത് മുസ്ളീങ്ങള്‍ : പരിഭാഷകരും ക്രിസ്തുവിങ്കലേക്ക്
എന്‍ഡിജാമിന: മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ ദൈവത്തിന്റെ തിരുവചനമായ വിശുദ്ധ ബൈബിള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. ജോലി ചെയ്യുന്നത് ഭൂരിപക്ഷവും മുസ്ളീങ്ങള്‍ .
ഇതുമൂലം പല പരിഭാഷകരും ക്രിസ്തുവിനെ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. അണ്‍ഫോള്‍ഡിംഗ് വേര്‍ഡ് എന്ന സംഘടന ചാഡിലെ ചര്‍ച്ച് ഗ്രോത്ത് പ്രൊജക്റ്റുമായുള്ള പങ്കാളിത്തവും മികച്ച രീതിയില്‍ ലക്ഷ്യത്തിലേക്ക് എത്തുന്നു.
ചാഡിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മുസ്ളീങ്ങളായതിനാല്‍ ഒരു ജോലി എന്ന നിലയിലാണ് അവര്‍ ബൈബിള്‍ വിവര്‍ത്തനത്തിനു തയ്യാറാകുന്നത്.
പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യുവാന്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ചെയ്യുന്ന ജോലി അക്രൈസ്തവരായവരും ചെയ്യുന്നതില്‍ അതിന്റെ പിന്നിലെ പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെയായിരുന്നു പ്രദേശവാസികളെത്തന്നെ ഈ മഹാ ദൌത്യത്തിനായി മിഷന്‍ സംഘടന നിയോഗിച്ചത്.
അറബിയും, ഫ്രഞ്ചും ഇവിടത്തെ ഔദ്യോഗിക ഭാഷകളാണ്. കൂടാതെ ഒട്ടനവധി പ്രാദേശിക ഭാഷകളുമുണ്ട്. കൂടാതെ ബൈബിള്‍ കഥകള്‍ അവരുടെ മാതൃഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ വളരെ ഹൃദ്യമായാണ് പലരും ഉള്‍ക്കൊണ്ടത്.
ബൈബിള്‍ വിവര്‍ത്തനത്തിനായുള്ള പരസ്യം നല്‍കിയപ്പോള്‍ പ്രതികരിച്ചവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളല്ലാത്തവരാണ്. ബൈബിളുമായുള്ള അവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി കുറഞ്ഞത് രണ്ട് മുസ്ളീം വിവര്‍ത്തകരെങ്കിലും യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നുണ്ട്.
ഈ പ്രദേശത്തെ ഇമാമുമാരും അനുകൂലമായ നിലപാടെടുത്തു. ചില പ്രവര്‍ത്തകരുടെ വിശ്വാസങ്ങള്‍ വളര്‍ന്നു. ക്രിസ്റ്റ്യാനിറ്റി ഒരു പാശ്ചാത്യ ഉല്‍പ്പന്നമല്ലെന്നു ആളുകള്‍ മനസ്സിലാക്കി.
അവര്‍ക്ക് അവരുടെ ഭാഷയില്‍ ദൈവവചനം വായിക്കുവാന്‍ കഴിയുമ്പോള്‍ അത് ചിന്തകളെ മാറ്റുന്നു. ഒരു പ്രമുഖ ചാഡിയന്‍ നേതാവ് പറഞ്ഞു.

