യിസ്രായേലിന്റെ ഇറാനെതിരായ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; പ്രചോദനമായത് ബൈബിള്‍ വാക്യം

യിസ്രായേലിന്റെ ഇറാനെതിരായ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; പ്രചോദനമായത് ബൈബിള്‍ വാക്യം

Breaking News Middle East

യിസ്രായേലിന്റെ ഇറാനെതിരായ ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍; പ്രചോദനമായത് ബൈബിള്‍ വാക്യം

ടെല്‍ അവീവ്: ഇറാനെ ആക്രമിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യാഴാഴ്ച ഉച്ചകഴിഞ്ഞു യെരുശലേമിലെ പടിഞ്ഞാറന്‍ മതില്‍ സന്ദര്‍ശിച്ചു.

ബൈബിളിലെ സംഖ്യാ പുസ്തകം 23-ന്റെ 24-മത്തെ വാക്യം ഉദ്ധരിച്ച് ഒരു കുറിപ്പ് എഴുതി ഇതാ ജനം സിംഹിയേപ്പോലെ എഴുന്നേല്‍ക്കുന്നു; ബാലസിംഹത്തേപ്പോലെ തെളിഞ്ഞു നില്‍ക്കുന്നു; അവന്‍ ഇരപിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കുകയില്ല”. യിസ്രായേല്‍ രാഷ്ട്രത്തോടനുബന്ധിച്ചു ബിലയാം പ്രവാചകന്‍ ബാലാക്കിനോടു പറഞ്ഞതാണ് ഈ വാക്യത്തില്‍.

നെതന്യാഹുവിന്റെ പൊതു പ്രസംഗത്തിനുശേഷം വെള്ളിയാഴ്ച രാവിലെ മാത്രമാണ് കുറിപ്പിലെ ഉള്ളടക്കം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

യിസ്രായേല്‍ നടത്തുന്ന ഓപ്പറേഷന്‍ റൈസിംഗ് ലയണിന്റെ ആസൂത്രണം, പേര് തിരഞ്ഞെടുക്കല്‍ ഉള്‍പ്പെടെ വെള്ളിയാഴ്ചെ പുലര്‍ച്ചെ ഇറാനെ ആക്രമിക്കുന്നതിനു കുറച്ചു മുമ്പു തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

ഹീബ്രുവില്‍ ഹകോട്ടേല്‍ ഹമരവി എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ മതില്‍, ആധുനിക യഹൂദ മതത്തിലെ ഏറ്റവും പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ്.

കാരണം യഹൂദന്മാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ സമീപിക്കാന്‍ കഴിയുന്ന യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തോട് ഏറ്റവും അടുത്തുള്ള സ്ഥലമാണിത്. ചുമരില്‍ പ്രാര്‍ത്ഥനകളും കുറിപ്പുകളും സ്ഥാപിക്കുന്നത് ഒരു പഴയ പാരമ്പര്യമാണ്.

കാരണം യഹൂദന്മാര്‍ വിശ്വസിക്കുന്നത് ദൈവിക സാന്നിദ്ധ്യത്തിന്റെ ഒരു ഭാഗം സ്ഥലത്തിനടുത്തായി ഉണ്ട് എന്നാണ്. അതിനാല്‍ ചുവരില്‍ അവശേഷിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും കുറിപ്പടികള്‍ക്കും ഒരു പ്രത്യേക പദവി ഉണ്ടെന്ന് വിശ്വസിക്കുന്നു.

മഹാനായ ഹെരോദാവ് നിര്‍മ്മിച്ച രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിലെ വലിയ ഘടനയുടെ അവശേഷിക്കുന്ന ഒരേയൊരു ഭാഗമാണ് ഈ ചരിത്ര പടിഞ്ഞാറന്‍ മതില്‍.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.