ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലീനികരണമുള്ള 7 നഗരങ്ങള്‍ ഇന്ത്യയില്‍

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലീനികരണമുള്ള 7 നഗരങ്ങള്‍ ഇന്ത്യയില്‍

Breaking News India

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലീനികരണമുള്ള 7 നഗരങ്ങള്‍ ഇന്ത്യയില്‍
ന്യൂഡെല്‍ഹി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്നു കണക്കുകള്‍ ‍.

ഐക്യു-എയര്‍ വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍ പീസും ചേര്‍ന്നു നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ നഗരമായ ഹരിയാനയിലെ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും വ്യക്തമാക്കുന്നു. 2018-ലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മലിനീകരണത്തിന്റെ തോതില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ് രണ്ടാം സ്ഥാനത്തുള്ളത്.

ലോകത്ത് ഏറ്റവും മലിനീകരണമുള്ള 30 നഗരങ്ങളെടുത്താല്‍ അതില്‍ 22-ഉം ഇന്ത്യയിലാണ്. ചൈനയിലെ 5 നഗരങ്ങളും പാക്കിസ്ഥാനിലെ രണ്ടും ബംഗ്ളാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. മലിനീകരണം മൂലമുള്ള ചികിത്സകള്‍ക്കുവേണ്ടിയും ഉദ്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച നിരക്കതിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും രൂക്ഷമായ വായു മലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥനത്താണ്. ബംഗ്ളാദേശ് ഒന്നാമതും, പാക്കിസ്ഥാന്‍ രണ്ടാമതും, അഫ്ഗാനിസ്ഥാന്‍ നാലാമതുമാണ്. വായു മലിനീകരണം മൂലം അടുത്ത വര്‍ഷം ലോകത്ത് എഴുപതു ലക്ഷം ജീവനുകള്‍ നഷ്ടമാകുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു.

മനുഷ്യ ജീവനുകള്‍ക്കുണ്ടാകുന്ന നഷ്ടത്തിനു പുറമെ ഇരുപത്തയ്യായിരം കോടി ഡോളറിന്റെ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വായു മലിനീകരണംമൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി അതിന്റെ പതിന്മടങ്ങ് തുക ചിലവഴിക്കേണ്ടിവരുമെന്നും പഠനം പറയുന്നു.