ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ പോയിട്ടില്ലെന്ന് പഠനം

ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ പോയിട്ടില്ലെന്ന് പഠനം

Breaking News India

ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ പോയിട്ടില്ലെന്ന് പഠനം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ദരിദ്ര കുടുംബങ്ങളിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളില്‍ ഒരു തവണയെങ്കിലും പോയിട്ടില്ലെന്ന് റൈറ്റ് ടു എജ്യൂക്കേഷന്‍ ഫോറം നടത്തിയ പഠനത്തില്‍ പറയുന്നു.

ലോക വനിതാ ദിനം കഴിഞ്ഞ ദിവസം ആചരിക്കുമ്പോഴും ഇന്ത്യയില്‍ 15 മുതല്‍ 18 വയസ്സു വരെയുള്ള പെണ്‍കുട്ടികളില്‍ 40 ശതമാനത്തിനും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് ഫോറം കണ്‍വീനര്‍ അംബരീഷ് റായ് പറഞ്ഞു.
ദരിദ്ര കുടുംബത്തിലെ 30 ശതമാനം പെണ്‍കുട്ടികളും സ്കൂളിന്റെ വാതില്‍ കണ്ടിട്ടില്ല.

രാജ്യത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം ആറുകോടി പേരാണ് വിദ്യാഭ്യാസം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്. രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ 17.5 ശതമാനം അദ്ധ്യാപക തസ്തികകളും സെക്കന്ററി മേഖലയില്‍ 14.8 ശതമാനം തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.

പ്രൈമറി അദ്ധ്യാപകരില്‍ 70 ശതമാനം മാത്രമാണ് യോഗ്യരായിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തില്‍ ചുരുങ്ങിയത് ആറു ശതമാനം വിദ്യാഭ്യാസ മേഖലയില്‍ ചെലവഴിക്കണമെന്ന് കോത്താരി കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതു 2.7 ശതമാനം മാത്രമാണ് ചിലവഴിച്ചതെന്നും അംബരീഷ് പറഞ്ഞു.