തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം നൈജീരിയായില്‍ ക്രിസ്ത്യന്‍ കൊലപാതകങ്ങള്‍ ഇരട്ടിയാകുമെന്ന് മുന്നറിയിപ്പ്
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്ന രാഷ്ട്രമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ നൈജീരിയ. 2025-ല്‍ മറ്റ് എല്ലാ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതല്‍ പേര് വിശ്വാസത്തിനുവേണ്ടി കൊല്ലപ്പെട്ടു.
ഏകദേശം 3000 മുതല്‍ 7000 വരെ മരണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ ആക്രമണം നടത്തുന്ന ഇസ്ളാമിക ഗ്രൂപ്പുകള്‍ക്കും കൊള്ളക്കാര്‍ക്കുമെതിരെ മതിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇതിനകം തന്നെ ഉയര്‍ന്ന മരണ സംഖ്യ ഈ വര്‍ഷം ഇരട്ടിയാകുമെന്ന് ചില വിദഗ്ദ്ധര്‍ ഭയപ്പെടുന്നു.
നൈജീരിയന്‍ ക്രിസ്ത്യാനികളുടെ ദുരവസ്ഥയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സജീവമായ താല്‍പ്പര്യം പ്രകടിപ്പിച്ച്ചു. പ്രത്യേക ആശങ്കാജനകമായ രാജ്യം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
സ്ഥിതിഗതികള്‍ ഇനിയും കൂടുതല്‍ വഷളാകുമെന്ന് റിലീസ് ഇന്റര്‍നാഷണല്‍ അതിന്റെ വാര്‍ഷിക പെര്‍സിക്യൂഷന്‍ ട്രെന്‍ഡ്സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്കി.
ഭരണകൂടം ഇസ്ളാമിക തീവ്രവാദികളെ നേരിട്ടില്ലെങ്കില്‍ ഈ വര്‍ഷം 14,000ത്തിലധികം ക്രിസ്ത്യാനികള്‍ക്ക് ജീവന് നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

