80 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

Breaking News India

50 ശതമാനം ഇന്ത്യാക്കാര്‍ക്കും ആവശ്യത്തിനു മാനസിക പരിചരണം ലഭിക്കുന്നില്ല

ശാരീരിക ആരോഗ്യത്തെപ്പോലെതന്നെ മാനസിക ആരോഗ്യവും അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യയിലെ 50 ശതമാനത്തിലധികം ആളുകള്‍ക്ക് കൃത്യ സമയത്ത് മാനസിക ആരോഗ്യ പരിചരണം ലഭിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അവബോധം ഉണ്ടായിരുന്നിട്ടും ഉല്‍ക്കണ്ഠ, വിഷാദം മറ്റ് മാനസിക അവസ്ഥകള്‍ എന്നിവ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും ചികിത്സയിലേക്ക് എത്തിച്ചേരുന്നവര്‍ വളരെ കുറവാണെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) യിലെ വിദഗ്ദ്ധര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കി.

ഐപിഎസ് പ്രകാരം മാനസീകാരോഗ്യ പ്രശ്നങ്ങളുള്ള ഏകദേശം 80-85 ശതമാനം പേരും ഔപചാരിക ആരോഗ്യ സംരക്ഷണ സംവിധാനത്തിനു പുറത്താണ് കഴിയുന്നത്. മാനസികാരോഗ്യ.

പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ എളുപ്പമാണ്. ഇന്ത്യയിലെ ഭൂരിഭാഗം പേരും ഇപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ പരസ്യമായി പറയാതെ കഷ്ടപ്പെടുന്നെന്നാണ് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. സവിത മല്‍ഹോത്ര പറയുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.