മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍

Health

മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
മാമ്പഴക്കാലം ആരംഭിക്കുകയാണല്ലോ. മാമ്പഴം ആഗ്രഹിക്കാത്തവരാരുമില്ല. മാമ്പഴത്തിലെ ആരോഗ്യ ഗുണങ്ങള്‍ അത്രയ്ക്കു വലുതാണ്. നാരുകള്‍ ‍, വിറ്റാമിന്‍ എ, സി, ഇ, വിറ്റാമിന്‍ ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ്, എന്നീ ഗുണങ്ങള്‍ മാമ്പഴത്തിലുണ്ട്. ക്യുര്‍സെറ്റിന്‍ ‍, ബീറ്റാ കരോട്ടിന്‍ ‍, അസ്ട്രാഗാലിന്‍ എന്നീ ആന്റീ ഓക്സിഡന്റുകള്‍ സ്വതന്ത്ര റാഡിക്കലുകളെ നിര്‍വ്വീര്യമാക്കും.

ഫൈബര്‍പെക്ടിന്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കും. ഇരുമ്പ് ധാരാളമുള്ളതിനാല്‍ വിളര്‍ച്ച പരിഹരിക്കും.

ഗര്‍ഭിണികള്‍ക്കും ഇക്കാരണത്താല്‍ മാമ്പഴം ഉത്തമ ഭക്ഷണമാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയും. ദഹനമില്ലായ്മയ്ക്കും, അസിഡിറ്റിക്കും മാമ്പഴം പരിഹാരമാണ്. കൊളാജന്‍ എന്ന പ്രോട്ടീനിന്റെ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തി യൌവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യം സംരക്ഷിച്ച് നിശാന്ധതയും, കണ്ണുകളുടെ വരള്‍ച്ചയും പരിഹരിക്കും.

വേനല്‍ക്കാലത്ത് മൂത്രത്തിന്റെ ഉത്പാദനം കുറഞ്ഞ് കിഡ്നിയില്‍ മാലിന്യം അടിയുന്നതിനെ പ്രതിരോധിക്കാന്‍ പച്ചമാങ്ങാ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.