ക്രിസ്ത്യാനികളെ കൊല്ലാന്‍ പൊരുതിയ അഫ്ഗാന്‍ യുവാവ് രക്ഷിക്കപ്പെട്ടു

ക്രിസ്ത്യാനികളെ കൊല്ലാന്‍ പൊരുതിയ അഫ്ഗാന്‍ യുവാവ് രക്ഷിക്കപ്പെട്ടു

Asia Breaking News Global

ക്രിസ്ത്യാനികളെ കൊല്ലാന്‍ പൊരുതിയ അഫ്ഗാന്‍ യുവാവ് രക്ഷിക്കപ്പെട്ടു
കാബൂള്‍ ‍: ചെറു പ്രായത്തിലെ ക്രൈസ്തവരെ കൊല്ലുവാനായി തോക്കേന്തി പോരാടിയ അഫ്ഗാനിസ്ഥാന്‍ യുവാവ് രക്ഷിക്കപ്പെട്ടു ക്രിസ്തുവിനോടു ചേര്‍ന്നു.

ജാഹന്‍ (24) എന്ന യുവാവാണ് ഇപ്പോള്‍ ക്രിസ്തുവിന്റെ പോരാളിയായിത്തീര്‍ന്നത്. ജാഹന്റെ കുടുംബം യാഥാസ്ഥിക മുസ്ളീം കുടുംബമായിരുന്നു. സമൂഹത്തിലെ നാട്ടു നടപ്പനുസരിച്ച് ജാഹനെ കുടുംബം ചെറുപ്പത്തിലേ ആയുധ പരിശീലനം അഭ്യസിപ്പിച്ചു.

അഫാഗാനിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവര്‍ക്കെതിരെ പോരാടാനായിരുന്നു അഭ്യസനം. ‘ക്രിസ്ത്യാനികള്‍ അവിശ്വാസികളാണ്, അവര്‍ നല്ലവരല്ല’ അവരെ ഉന്മൂല നാശം വരുത്തണം എന്നു ചെറുപ്പത്തിലേ പഠിപ്പിച്ചു.
ഒരുപാടുതവണ തോക്കേന്തിയ ജാഹന്‍ പിന്നീട് കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് അറിയുവാനിടയായത് തന്റെ ഒരു കൂട്ടുകാരനിലൂടെയാണ്.

കൂട്ടുകാരന്‍ അടുത്ത കാലത്ത് രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായി. ഇദ്ദേഹം ജാഹനോട് തന്റെ പുതിയ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുവാനിടയായി. ജാഹന്‍ ശ്രദ്ധയോടെ എല്ലാം കേള്‍ക്കുവാന്‍ തയ്യാറായി. യേശുക്രിസ്തു തനിക്കു വരുത്തിയ മാറ്റവും യേശുക്രിസ്തുവിലൂടെയുള്ള ആത്മരക്ഷയുമൊക്കെ പങ്കുവെച്ചപ്പോള്‍ ജാഹനു കൂടുതല്‍ താല്‍പ്പര്യം തോന്നി.

കൂട്ടുകാരന്‍ സമ്മാനിച്ച ഒരു ബൈബിള്‍ വായിച്ചപ്പോള്‍ താന്‍ ഇതുവരെ പഠിച്ചിരുന്നതും മനസ്സിലാക്കിയിരുന്നതുമായ ക്രൈസ്തവരെക്കുറിച്ചുള്ള അറിവുകള്‍ തെറ്റായിരുന്നുവെന്നും ക്രൈസ്തവ വിശ്വാസം ശരിയായ മാര്‍ഗ്ഗമാണെന്നും മനസ്സിലാക്കുവാനിടയായി.

തുടര്‍ന്നു ജാഹന്‍ ഹൃദയത്തില്‍ തീരുമാനമെടുത്തു, യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു. ഈ വിവിരം തന്റെ വീട്ടുകാര്‍ അറിഞ്ഞു തന്നെ കൊല്ലുവാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നു ജാഹന്‍ വീടുവിട്ട് മറ്റൊരു സ്ഥലത്ത് രഹസ്യമായി ജീവിക്കുകയും കര്‍ത്താവിനെ ആരാധിക്കുകയും ചെയ്യുന്നു.

ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടനയുടെ കണക്കു പ്രകാരം ക്രൈസ്തവ പീഢനങ്ങളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന ലോകത്തെ 50 രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് അഫ്ഗാനിസ്ഥാനാണ്.

അഫ്ഗാനിസ്ഥാനില്‍ നിരവധി മുസ്ളീങ്ങള്‍ രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നു. പക്ഷെ ഇവരില്‍ പലര്‍ക്കും സ്വന്ത ഭവനങ്ങളില്‍നിന്നുമാണ് ഭീഷണി. അതിനാല്‍ പലരും നാടുവിടുകയോ മറ്റു രാജ്യങ്ങളില്‍ അഭയം തേടുകയോ ആണ് ചെയ്യാറുള്ളത്.

Comments are closed.