മൂത്രം പിടിച്ചു വയ്ക്കുന്ന ശീലമുണ്ടെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാകം
പലപ്പോഴും നല്ലൊരു ശതമാനം പേരും ചെയ്യുന്ന ഒരു ശീലമാണ് മൂത്രം പിടിച്ചു നിര്‍ത്തുക എന്നത്. യാത്രകളിലോ മൂത്രപ്പുരകളുടെ അഭാവത്തിലോ ആണ് ഇപ്രകാരം ചെയ്യുന്നത്.
വൃത്തിഹീനമായ സാഹചര്യമാണെങ്കില്‍ മനപൂര്‍വ്വം മൂത്രപ്പുരകളില്‍ പോകാത്തവരുമാണ് എന്തായാലും ഇത് നല്ല ശീലമല്ല. കാരണം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍തന്നെ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
മൂത്രം പിടിച്ചു നിര്‍ത്തുന്നതു മൂലം മൂത്രത്തിലെ ലവണങ്ങള്‍ പിന്നീട് ക്രിസ്റ്റലുകളായി രൂപാന്തിരം പ്രാപിച്ച് കിഡ്നി സ്റ്റോണ്‍ ആയി മാറുന്നു. അതിലൂടെ ആരോഗ്യം തകരുന്നു. മൂത്രം അമിതമായി പിടിച്ചു നിര്‍ത്തിയാല്‍ മൂത്രാശയ അണുബാധയും തുടര്‍ന്ന് അതു സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും.
മൂത്രത്തില്‍ പഴുപ്പ്, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവ വരാനും സാദ്ധ്യതയുണ്ട്. മാത്രമല്ല മൂത്രാശയത്തില്‍ നീരുണ്ടാകുകയും ദീര്‍ഘനേരം മൂത്രം പിടിച്ചു വയ്ക്കുന്നത് മൂത്ര സഞ്ചിയില്‍ അമിത സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്യും. ഈ സമ്മര്‍ദ്ദം മൂത്രാശയ പേശികളെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നു.
ഒരു വ്യക്തി ഏകദേശം 3 മുതല്‍ 4 മണിക്കൂര്‍ നേരം വരെ ഇടവിട്ട് ഒരു ദിവസം ആറു മുതല്‍ എട്ടു തവണയെങ്കിലും മൂത്രമൊഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
മൂത്രം പിടിച്ചുവച്ചാലുള്ള മറ്റൊരു മൂദ്ധിമുട്ട് പൈലോ ഫ്രൈറ്റിക് എന്ന അവസ്ഥയുണ്ടാകും. ഇത് ചികിത്സിക്കാത്ത പക്ഷം വൃക്കകള്‍ക്ക് ദീര്‍ഘകാല നാശമുണ്ടാക്കുന്ന ഒരു അണുബാധയുണ്ടാക്കുന്നു.
മൂത്രസഞ്ചി പൂര്‍ണ്ണമായും ശൂന്യമാകും വരെ മൂത്ര സഞ്ചിയില്‍ നിന്ന് ബാക്ടീരിയകള്‍ വൃക്കകളിലേക്ക് സഞ്ചരിക്കുകയും ചെയ്യുമ്പോള്‍ ഈ അവസ്ഥ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

