ആപ്പിള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു
ആപ്പിളിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും ആപ്പിള്‍ ഉത്തമമാണ്.
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫ്ളവനോയിഡ്, പോളിഫിനോള്‍സ് എന്നീ ശക്തിയേറിയ ആന്റി ഓക്സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം യുവത്വം നിലനിര്‍ത്താനും സഹായകരമാണ്.
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും, വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടറിക് ആസിഡ് എന്നിവ കരളിനുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നു.
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇത് ഫലപ്രദമാണ്. ആപ്പിളിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ശരീരത്തിലെ വിഷ പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യുന്നു. ആപ്പിള്‍ കഴിക്കുന്നതു പതിവാക്കിയാല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ചര്‍മ്മ രോഗങ്ങള്‍ അകറ്റുന്നതിനും ഫലപ്രദമാണ്.
അമിത വണ്ണം, സന്ധി വാദം, വിളര്‍ച്ച, ബ്രോങ്കയ്ന്‍, മൂത്രാശയ വീക്കം എന്നിവയും ആപ്പിള്‍ പ്രതിവിധിയുണ്ടാക്കുന്നുവെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിനു പരിഹാരമാണ്.
ആപ്പിള്‍ ക്ഷീണമകറ്റുന്നു. ദന്താരോഗ്യത്തിനും ഫലപ്രദമാണ്. പല്ലുകളില്‍ ദ്വാരം വീഴുന്നത് ഒഴിവാക്കാനും വൈറസിനെ ചെറുക്കുവാനും കഴിവുണ്ട്.

