മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍

Breaking News Global Health

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; കര്‍ണാടകയില്‍ 1.73 ലക്ഷം കുട്ടികള്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍

ബംഗളുരു: കര്‍ണാടകയിലെ 1.73 ലക്ഷം കുട്ടികള്‍ക്ക് വിവിധ തരം കാഴ്ച പ്രശ്നങ്ങള്‍. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം മൂലമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാര്‍ച്ചില്‍ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളുകളില്‍ കുട്ടികളുടെ കാഴ്ച പരിശോധന നടന്നിരുന്നു.

ആകെ 62,08,779 വിദ്യാര്‍ത്ഥികളില്‍ പരിശോധന നടത്തിയപ്പോള്‍ 1,73,099 പേര്‍ക്കും വിവിധ തരം കാഴ്ച പ്രശ്നങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ബെളഗാവി ജില്ലയിലെ കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ഇവിടെയുള്ള കുട്ടികള്‍ക്കും കാഴ്ച ബുദ്ധിമുട്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബെളഗാവില്‍ 6,74,939 കുട്ടികളില്‍ 39,997 പേര്‍ക്ക് കാഴ്ച പ്രശ്നങ്ങള്‍ കണ്ടെത്തി. 15,313 കുട്ടികള്‍ക്ക് കണ്ണടകള്‍ നല്‍കി. വിജയപുരയില്‍ 7,60,533 കുട്ടികളില്‍ 13,170 പേര്‍ക്കും വൈകല്യങ്ങളുണ്ട്. ഇതില്‍ 2,572 പേര്‍ക്ക് കണ്ണട നല്‍കി.

ബി.ബി.എം.പി. പരിധിയില്‍ 3,11,237 കുട്ടികളെ പരിശോധിച്ചതില്‍ 10,193 പേര്‍ക്ക് പ്രശ്നങ്ങള്‍ കണ്ടെത്തി. 2,555 പേര്‍ക്ക് കണ്ണടകള്‍ നല്‍കി. ദേവനഗരിയില്‍ 1,41,931 കുട്ടികളില്‍ 6348 പേര്‍ക്ക് കാഴ്ച പ്രശ്നങ്ങളുണ്ട്.

ബെള്ളാരിയില്‍ 6333 കുട്ടികള്‍ക്കും ബാദറില്‍ 5,877 കുട്ടികള്‍ക്കും കാഴ്ച പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. രാഷ്ട്രീയ ബില്‍ സ്വസ്തൃ കാര്യക്രം പദ്ധതിയുടെ കീഴിലാണ് കര്‍ണാടകയിലെ മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് സ്വകാര്യ സ്കൂളുകളിലെയും കുട്ടികള്‍ക്ക് വകുപ്പ് വിവിധ പരിശോധനകള്‍ നടത്തിയത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.