മധുര പാനീയം കുടിച്ച് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നത് 2 ലക്ഷം പേര്‍

Breaking News Global

മധുര പാനീയം കുടിച്ച് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നത് 2 ലക്ഷം പേര്‍
വാഷിംങ്ടണ്‍ : മധുര പാനീയം കുടിച്ച് ലോകത്ത് ഒരു വര്‍ഷം മരിക്കുന്നവരുടെ എണ്ണം 2 ലക്ഷം. അമേരിക്കയിലെ ടഫ്സ് സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ വംശജയായ ഗീതാജ്ഞലി സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍ ‍.

 

മധുര പനീയം പ്രമേഹം മാത്രമല്ല, ഹൃദ്രോഗവും, അര്‍ബുദവും ഉണ്ടാക്കുന്നതായും പഠനത്തില്‍ വെളിപ്പെടുത്തുന്നു. ആഗോളതലത്തില്‍ ആദ്യമായാണ് ഇത്തരമൊരു പഠനം. മെക്സിക്കോയിലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്നത്.

 

രണ്ടാം സ്ഥാനം അമേരിക്കയ്ക്കാണ്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പ്രായക്കാരില്‍ വ്യത്യസ്തമായാണ് മധുര പാനീയങ്ങളുടെ തീവ്രത സ്വാധീനിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലാണ് ഇത്തരം മരണങ്ങളില്‍ 75 ശതമാനവും സംഭവിക്കുന്നത്.

 

യുവാക്കളെയാണ് ആഗോളവ്യാപകമായി ഇത് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതെന്ന് പഠനത്തില്‍ വ്യകതമാകുന്നു. 1,84,000 യുവാക്കളാണ് മധുര പാനീയം കുടിച്ച് വര്‍ഷത്തില്‍ മരിക്കുന്നത്. അതായത് മധുര പാനീയങ്ങള്‍ കഴിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗവും 45 വസ്സില്‍ താഴെയുള്ളവരാണ്.

Leave a Reply

Your email address will not be published.