നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം: 6 പേര്‍ മരിച്ചു

Breaking News Global Middle East

നൈജീരിയായില്‍ ചര്‍ച്ച് ഹാളില്‍ ബോംബു സ്ഫോടനം: 6 പേര്‍ മരിച്ചു
കാനോ: നൈജീരിയായില്‍ ഞായറാഴ്ച സഭാ ആരാധനയ്ക്കിടയില്‍ ചാവേര്‍ ബോംബു സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു.

 

ജൂലൈ 5-നു ഞായറാഴ്ച രാവിലെ വടക്കു കിഴക്കന്‍ നൈജീരിയായിലെ യോബ് പ്രവിശ്യയില്‍ പോട്ടിസ്കും നഗരത്തിലെ റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചിന്റെ ആരാധനാലയത്തിലാണ് വനിതാ ചാവേര്‍ എത്തി ബോംബു സ്ഫോടനം നടത്തിയത്. പാസ്റ്ററും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് 6 പേര്‍ മരിച്ചത്.

 

നിരവധി പേര്‍ക്കു പരിക്കേറ്റു. തീവ്രവാദി സംഘടനയായ ബോക്കോഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് ക്രൈസ്തവര്‍ ആരോപിച്ചു. നൈജീരിയായില്‍ ഇസ്ളാമിക നിയമമായ ശരിഅത്ത് നടപ്പാക്കണമെന്ന് വാദിച്ചുകൊണ്ട് രൂപംകൊണ്ട ബോക്കോഹറാം കഴിഞ്ഞ ആറുവര്‍ഷമായി രാജ്യത്ത് നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നത് പതിവാണ്.

 

തീവ്രവാദികളെ അടിച്ചമര്‍ത്തുമെന്ന് നൈജീരിയായുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൂഹമ്മദ് ബുഹാരി പറഞ്ഞു. ചര്‍ച്ച് ആക്രമണത്തില്‍ പ്രസിഡന്റ് ദുഃഖം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.