ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മില്‍ വിഭജനം; ദൈവസഭയില്‍ അവര്‍ ഒന്നാണ്
കൊളംബോ: ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വളരുന്ന സാമൂഹിക വിഭജനം അനുഭവിക്കുന്നുണ്ട്. അതില്‍ ശ്രിലങ്കയില്‍ വളരെ രൂക്ഷമായിരുന്ന പതിറ്റാണ്ടുകള്‍ രക്തപുഴകള്‍തന്നെ ഒഴുകി, പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി.
ശ്രീലങ്കയുടെ വടക്ക് ഹിന്ദു തമിഴ് ജനതയും തെക്ക് ബുദ്ധ സിംഹളരും തമ്മിലുള്ള വിഭജനം ഇപ്പോഴും നിലനില്‍ക്കുന്നു. എല്‍ടിടി പോലുള്ള സംഘടന നടത്തിയ പോരാട്ടവും ആക്രമണങ്ങളും അതിനെ നേരിടാനായി സൈന്യം നടത്തിയ പോരാട്ടവും 2009-ല്‍ ഇരു കൂട്ടരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ അവസാനിച്ചുവെങ്കിലും സാമൂഹികവും രാഷ്ട്രീയവുമായ സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുകയാണ്.
ഇരു കൂട്ടരും വ്യത്യസ്തമായ ഭാഷകള്‍ സംസാരിക്കുന്നതു മൂലം പരസ്പരം മനസ്സിലാക്കാനും കഴിയുന്നില്ല. പ്രമുഖ ക്രിസ്ത്യന്‍ മിഷണറി സംഘടനയായ ക്രിസ്ത്യന്‍ വേള്‍ഡ് ഔട്ട്റീച്ചിന്റെ പ്രവര്‍ത്തകര്‍ സുവിശേഷ ദൌത്യവുമായി ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നു.
വിധവകള്‍ക്കായി പ്രത്യേകം പ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്കായി ഒരു സ്കൂളും പ്രവര്‍ത്തിക്കുന്നു. ഇവിടെ പ്രാര്‍ത്ഥനാ കൂടിവരവുകള്‍ നടക്കുന്നു. സിംഹളരും തമിഴരും ഐക്യത്തിന്റെയും സമാധാനത്തിന്റെയും മാതൃകയില്‍ ദൈവസ്നേഹം പരസ്പരം പങ്കുവെയ്ക്കുന്നു.
ദൈവത്തിന്റെ അത്ഭുത പ്രവര്‍ത്തികള്‍ നടക്കുമ്പോഴും ചില ഭീഷണികളും ഉയരുന്നുണ്ട്. ദൈവപ്രവര്‍ത്തി നടക്കുമ്പോഴൊക്കെയും സംഭവിക്കാറുള്ള സാധാരണ പ്രവണത. പക്ഷെ പരസ്പരം വൈരം മറക്കുന്നു.
ക്രിസ്തുവിന്റെ സ്നേഹത്തില്‍ ദൈവത്തിന്റെ സഭയായി ഒറ്റശരീരമായി അവര്‍ തീരുന്ന കാഴ്ചയാണ് സംഭവിക്കുന്നതെന്നും സിഡബ്ളിയുഒ പ്രവര്‍ത്തകര്‍ പറയുന്നു.

