യിസ്രായേലില്‍ യഹൂദാ തീവ്രവാദികള്‍ കത്തോലിക്കാ പള്ളി കത്തിച്ചു

Breaking News Middle East

യിസ്രായേലില്‍ യഹൂദാ തീവ്രവാദികള്‍ കത്തോലിക്കാ പള്ളി കത്തിച്ചു
തബ്ഗാ : യിസ്രായേലില്‍ ഗലീല കടല്‍ക്കരയില്‍ തബ്ഗായില്‍ യഹൂദാ തീവ്രവാദികള്‍ പുരാതന കത്തോലിക്കാ ദേവാലയം തീവച്ചു നശിപ്പിച്ചു.

 

ജൂണ്‍ 17-ന് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികളെന്നു സംശയിക്കുന്ന 16 യഹൂദ മത പഠനശാലാ വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തശേഷം വിട്ടയച്ചു. യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച സ്ഥലത്താണ് തബ്ഗയിലെ ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

 

അഞ്ചാം നൂറ്റാണ്ടിലെ ബൈസെന്റൈന്‍ ദേവാലയം നിന്നിരുന്ന സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട ഇപ്പോഴത്തെ ദേവാലയം ബനഡിക്ടന്‍ സഭാക്കരുടെ അധീനതയിലാണ്. സുവനീര്‍ ഷോപ്പ്, ഓഫീസ് എന്നിവ കത്തി നശിച്ചെന്ന് ജര്‍മ്മന്‍ കാരനായ സന്യാസി ഫാ. മത്തിയാസ് കാള്‍ അറിയിച്ചു.

 

ബൈബിളുകളും, പ്രാര്‍ത്ഥനാപുസ്തകങ്ങളും അഗ്നിക്കിരയായി. സംഭവത്തില്‍ പ്രധാനമന്ത്രി നെതന്യാഹു അന്വേഷണത്തിനുത്തരവിട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.