യൂറോപ്പില്‍ ക്രൈസ്തവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം യു.കെ.

യൂറോപ്പില്‍ ക്രൈസ്തവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം യു.കെ.

Breaking News Europe

യൂറോപ്പില്‍ ക്രൈസ്തവര്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന രാജ്യം യു.കെ.
ലണ്ടന്‍ ‍: യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്ന രാജ്യമായി യു.കെ. മാറുന്നതായി റിപ്പോര്‍ട്ട്.

ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗ്നിസ്റ്റ് ക്രിസ്ത്യന്‍ ഇന്‍ യൂറോപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. അന്തര്‍ദ്ദേശീയ മനുഷ്യാവകാശ ദിനമായിരുന്ന ഡിസംബര്‍ 10-നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

2019-2020 വര്‍ഷങ്ങളില്‍ യൂറോപ്പില്‍ 70 ശതമാനത്തോളം ക്രൈസ്തവ വിരുദ്ധ സംഭവങ്ങള്‍ വര്‍ദ്ധിച്ചു. ഇതില്‍ യഥാക്രമം യു.കെ., ജര്‍മ്മിനി, ഫ്രാന്‍സ്, സ്പെയ്ന്‍‍, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് മുന്നില്‍ ‍.

ഇവിടങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ വലിയ എതിര്‍പ്പുകളും വെല്ലുവിളികളും നേരിട്ടു വരികയാണ്.

ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ ‍, ആരാധനാലയങ്ങള്‍ തീവെച്ചു നശിപ്പിക്കല്‍ ‍, സെമിത്തേരി പ്രശ്നങ്ങള്‍ ‍, മതസ്വാതന്ത്ര്യം ഹനിക്കല്‍ തുടങ്ങിയ അസഹിഷ്ണതകള്‍ വിശ്വാസികള്‍ നേരിടുന്നു.

യൂറേപ്പിലെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ മത അസഹിഷ്ണത, ഇസ്ളാമിക മതമൌലിക വാദികളുടെ എതിര്‍പ്പുകള്‍ എന്നിവയാണ് പ്രധാനമായും ഉള്ളത്. ഒഐഡിസി ഡയറക്ടര്‍ മാഡേലിന്‍ എന്‍സില്‍ ബെര്‍ജര്‍ 60 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.