കുട്ടികള്‍ ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങള്‍
ഇന്ന് ടെലിവിഷന്‍ ഇല്ലാത്ത വീടുകള്‍ വളരെ കുറവാണ്.
നല്ലൊരു ശതമാനം കുട്ടികളും ഭക്ഷണം കഴിക്കുന്നത് ടിവി കണ്ടുകൊണ്ടാണ്. ഇത് അവരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
കുട്ടികള്‍ ടിവിയ്ക്കു മുമ്പിലിരുന്നു ഭക്ഷണം കഴിച്ചാല്‍ അമിത വണ്ണത്തിനു കാരണമായേക്കാം. ഇതുമൂലം കുട്ടികളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വയറിലെ കൊഴുപ്പ് കുട്ടികളിലെ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ധമനിയുടെ കാഠിന്യം കൂടുന്തോറും രക്തക്കുഴലിലൂടെ വേഗത്തില്‍ രക്തം നീങ്ങുന്നു അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്ന മാറ്റങ്ങള്‍ കുട്ടിക്കാലത്തും കൌമാരത്തിലും ആരംഭിക്കുമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിച്ചാല്‍ കുട്ടികള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ ഇടയാകും.
കൂടാതെ കുട്ടികളില്‍ ബുദ്ധി വികാസത്തിന് പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. നാരുകളുള്ള ഭക്ഷണം നല്‍കാന്‍ ശ്രമിക്കുക.
പ്രായത്തിനനുസരിച്ച് ആവശ്യത്തിനുമാത്രം ഭക്ഷണം നല്‍കാനും ശ്രദ്ധിക്കണം. കൂടാതെ ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യിപ്പിക്കുന്നതും ആരോഗ്യത്തിനു നല്ലതാണ്.

