കൊറ്റന്‍കുടി കണ്‍വന്‍ഷന്‍
കൊറ്റന്‍കുടി: അസംബ്ളി ഓഫ് ക്രിസ്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഇന്ത്യയുടെ 14-ാമത് ദേശീയ കണ്‍വന്‍ഷന്‍ കൊറ്റന്‍കുടി മൌണ്ട് ഹോരേബ് സ്റ്റേഡിയത്തില്‍ ജനുവരി 21 ബുധന്‍ മുതല്‍ 25 ഞായര്‍ വരെ നടക്കും.
എ.സി. ചര്‍ച്ചിന്റെ ദേശീയ പ്രസിഡന്റ് റവ. എം. രാജു പോള്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ കെ.എം. ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റര്‍ എബി ഏബ്രഹാം, പാസ്റ്റര്‍ അനി ജോര്‍ജ്ജ്, ബ്രദര്‍ പ്രവീണ്‍ പ്രസാദ്, പാസ്റ്റര്‍ കെ.എ. തോമസ് എന്നിവര്‍ പ്രസംഗിക്കും. വില്യം തഞ്ചാവൂര്‍ , മദ്രാസ് ഗാനശുശ്രൂഷ നടത്തും.
ദിവസവും പ്രഭാതത്തില്‍ 5 മണിക്ക് പ്രാര്‍ത്ഥനാ കൂട്ടായ്മയും, പകല്‍ 10നും 2നും, വൈകിട്ട് 6നും പൊതുയോഗങ്ങള്‍ ഉണ്ടായിരിക്കും. വെള്ളിയാഴ്ച പകല്‍ 2 മണിക്ക് ചേരുന്ന സഹോദരി സമ്മേളനം, ലേഡീസ് ഫെലോഷിപ്പ് പ്രസിഡന്റ് സിസ്റ്റര്‍ സൂസമ്മ രാജു ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ ജെസ്സി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും.
ശനി 8 മണിക്ക് നടക്കുന്ന സ്നാന ശുശ്രൂഷയ്ക്ക് പാസ്റ്റര്‍ കെ.എം. തോമസ്, പാസ്റ്റര്‍ സി.പി. തോമസ്, പാസ്റ്റര്‍ പി.എസ്. ശാമുവേല്‍ , പാസ്റ്റര്‍ കെ.ഒ. മാത്യു, പാസ്റ്റര്‍ പി.ജെ. രാജു എന്നിവര്‍ നേതൃത്വം നല്‍കും. ശനി 11-ന് പാസ്റ്റേഴ്സ് കോണ്‍ഫറന്‍സ് നടക്കും. 2 മണി മുതല്‍ സണ്ടേസ്കൂള്‍ - യൂത്ത് ഫെലോഷിപ്പ് സംയുക്ത സമ്മേളനം യൂത്ത് ഡയറക്ടര്‍ പാസ്റ്റര്‍ ജെയ്സണ്‍ കെ. ചാക്കോ ഉദ്ഘാടനം ചെയ്യും.
ശനി വൈകിട്ട് സഭാ നേതാക്കളും, സാമൂഹിക സാംസ്ക്കാരിക നേതാക്കളും ആശംസകള്‍ അറിയിക്കും. സുവിശേഷ വേലയില്‍ കഠിനാദ്ധ്വാം ചെയ്യുന്ന പാസ്റ്റര്‍മാരെ ആദരിക്കും. ഞായര്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കര്‍ത്തൃമേശയ്ക്ക് റവ. എം. രാജു പോളിന്റെ നേതൃത്വത്തില്‍ കൌണ്‍സില്‍ അംഗങ്ങളും, സെന്റര്‍ പാസ്റ്റര്‍മാരും നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സംയുക്ത ആരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും.

