യു.എസിലെ അബോര്ഷന് ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും നടത്തിയ 6 പേര്‍ക്ക് 10 വര്‍ഷം തടവ്
ടെന്നസി: യു.എസില്‍ ഒരു ഗര്‍ഭഛിദ്ര ക്ളിനിക്കിനു പുറത്ത് പ്രതിഷേധവും പ്രാര്‍ത്ഥനയും സ്തുതി ആരാധനയും നടത്തിയ, ഗര്‍ഭഛിദ്രത്തെ എതിര്ക്കുന്നവരായ 6 പ്രോ-ലൈഫ് പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും.
നാഷ്വില്ലില്‍, ടെന്നസിയിലെ മൌണ്ട് ജൂലിയറ്റിലുള്ള കാരാഫെം ഹെല്‍ത്ത് സെന്റര്‍ ക്ളിനിക്കിനു പുറത്ത് 2021 മാര്‍ച്ചില്‍ നടത്തിയ പ്രതിഷേധത്തില്‍ ക്ളിനിക്ക് പ്രവേശനത്തിനുള്ള സ്വതന്ത്ര നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ആറ് വ്യക്തികളെ ഫെഡറല്‍ ജൂറി ശിക്ഷിച്ചത്.
പ്രോ-ലൈഫ് പ്രവര്‍ത്തകരായ യെസ്റ്റര്‍ ഗല്ലഗെര്‍, ഹെതര്‍ ഇഡോണി, കാല്വിന് സാസ്ട്രോ, കോള്മാന് ബോയ്ഡ്, പോള്‍ വോണ്‍, ഡെന്നീസ് ഗ്രീന്‍ എന്നിവര്‍ ഗൂഢാലോചന നടത്തി കുറ്റം ചെയ്തവരായാണ് കണ്ടെത്തിയത്. അവര്‍ക്ക് പരമാവധി പത്തര വര്‍ഷം തടവും 2,60,000 ഡോളര്‍ വരെ പിഴയും ലഭിക്കും.
പ്രാര്‍ത്ഥന, സ്തുതി ഗീതങ്ങള്‍ ആരാധന എന്നിവയില്‍ നിറഞ്ഞു നില്ക്കുന്ന തികച്ചും സമാധാന പ്രിയരായ പൌരന്മാരുടെ സമാധാനപരമായ പ്രകടനമായിരുന്നു ഇത്.
പ്രതീക്ഷിക്കുന്ന അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ഗര്‍ഭഛിദ്രം ചെയ്യരുതെന്ന് പ്രേരിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. വേവോണിനെ പ്രതിനിധീകരിക്കുന്ന തോമസ് മോര് സൊസൈറ്റിയുടെ മുതിര്‍ന്ന അഭിഭാഷകന് സ്റ്റീവ് കോംപ്ടണ്‍ പറഞ്ഞു.
സമാധാനപരമായ പ്രോ-ലൈഫ് അഭിഭാഷകരെ അറസ്റ്റു ചെയ്യുകയും പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യുന്ന ബിഡന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ രീതി അസ്വസ്ഥമാണ്.
അദ്ദേഹം പറഞ്ഞു. 1994 മെയ് മാസത്തില്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ കീഴില്‍ നിലവില്‍ വന്ന ഒരു യു.എസ്. നിയമമാണ് ക്രിനിക് പ്രവേശനത്തിനുള്ള സ്വതന്ത്ര നിയമം.
ഗര്‍ഭഛിദ്രം നടത്തുന്ന ഒരാളെ തടസ്സപ്പെടുത്താന്‍ ബലപ്രയോഗം, ഭീഷണി, തടസ്സം എന്നിവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പ്രതികള്‍ ഈ നിയമം ലംഘിച്ചു.
അതുകൊണ്ട് 6 പ്രതികളും ശിക്ഷാര്‍ഹരാണ്. യു.എസ്. അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റന്‍ ക്ളാര്‍ക്ക് പറഞ്ഞു.

