ഒഡീഷയില്‍ പ്രാര്‍ത്ഥനായോഗം നടത്തിയ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു

Breaking News India

ഒഡീഷയില്‍ പ്രാര്‍ത്ഥനായോഗം നടത്തിയ പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു
സുന്ദര്‍ഗഡ്: ഒഡീഷയിലെ സുന്ദര്‍ഗഡ് ജില്ലയില്‍ ക്രിസ്തുമസ് ദിനത്തില്‍ പ്രാര്‍ത്ഥനായോഗം നടത്തിയ 3 പാസ്റ്റര്‍മാരേയും 6 വിശ്വാസികളേയും ലോക്കല്‍ പോലീസ് അറസ്റ്റു ചെയ്തു.

 

മതപരിവര്‍ത്തനം ആരോപിച്ച് പ്രാദേശികരായ ചിലരുടെ പരാതിയിന്മേലാണ് നടപടി. സുന്ദര്‍ഗഡ് ജില്ലയില്‍ ലഹുനിവാഡയിലെ ബലിസുധ ഗ്രാമത്തില്‍ ക്രമീകരിച്ച യോഗത്തിലാണ് പ്രശ്നമുണ്ടായത്. പാസ്റ്റര്‍മാരായ ആര്‍ ‍. മഹന്ത, ജെ. ദാസ്, കെയ്ല എന്നിവരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനാ യോഗവും ആരാധനയും നടത്തിയത്.

ഈ പ്രദേശത്തുനിന്നും ആദിവാസി കുടുംബങ്ങളിലെ 6 പേര്‍ രക്ഷിക്കപ്പെട്ട് വിശ്വാസത്തില്‍ വന്നിരുന്നു. ഇതില്‍ ക്ഷുഭിതരായവരാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. നേരത്തേ ഇതേ വിഭാഗത്തില്‍നിന്നും 4 പേര്‍ രക്ഷിക്കപ്പെട്ടിരുന്നു.

പോലീസ് പാസ്റ്റര്‍മാരേയും വിശ്വാസികളേയും അറസ്റ്റു ചെയ്തു. മേലില്‍ പ്രദേശത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തില്ലെന്ന് ഉറപ്പു വരുത്തി പേപ്പറില്‍ എഴുതി ഒപ്പിട്ടു വാങ്ങി എല്ലാവരേയും മോചിപ്പിക്കുകയായിരുന്നു. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Leave a Reply

Your email address will not be published.